ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍

ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് വെള്ളിയാഴ്ച സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ അസോസിയേറ്റ് ബിലാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈക്കൂലിയായി 20,000 രൂപ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കൗണ്‍സിലര്‍ ഗീത റാവത്തിനെതിരെ കേസെടുത്തതെന്ന് സി.ബി.ഐ വക്താവ് ആര്‍.സി. ജോഷി വ്യക്തമാക്കി. പരാതിക്കാരന്റെ വീടിന് മേല്‍ക്കൂര പണിയുന്നതുമായി ബന്ധപ്പെട്ട അപേക്ഷക്ക് മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും അനുമതി ലഭിക്കണമെങ്കില്‍ 20,000 രൂപ നല്‍കണം എന്ന് ഗീത റാവത്ത് ആവശ്യപ്പെട്ടതായാണ് പരാതി.
അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ, രാജ്യത്തെ അത്യപൂര്‍വ വിധിRead Also :
കൗണ്‍സിലര്‍ കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. അറസ്റ്റിലായ ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.
”ആം ആദ്മി പാര്‍ട്ടി എന്നും അഴിമതിക്ക് എതിരായാണ് നിലകൊള്ളുന്നത്. സി.ബി.ഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗണ്‍സിലര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. അഴിമതി കാണിക്കുന്ന ഏത് ജനപ്രതിനിധിയാണെങ്കിലും, അത് എം.എല്‍.എയോ എം.പിയോ മുനിസിപ്പല്‍ കൗണ്‍സിലറോ ആവട്ടെ, അവര്‍ക്കെതിരെ മാതൃകാപരമായ നടപടി തന്നെ ഉണ്ടാവണം.” അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.
Story Highlights: Aam Aadmi Party councilor arrested for corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here