ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തത്; അഭിപ്രായ വ്യതാസമില്ലെന്ന് എ കെ ബാലൻ

സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യതാസമില്ലെന്ന് ആവർത്തിച്ച് മുൻ മന്ത്രി എ കെ ബാലൻ. ഭരണ പ്രതിസന്ധി ഉണ്ടാകാതെ ഗവർണറെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തത്. താൻ ഒരിക്കലും ഗവർണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മുൻ മന്ത്രി എ കെ ബാലൻ വ്യക്തമാക്കി.
ഗവര്‍ണറെ താന്‍ അപമാനിച്ചിട്ടില്ലെന്ന് എ.കെ.ബാലന്‍. ആര് പറഞ്ഞതാണ് ബാലിശമെന്ന് ജനം തീരുമാനിക്കും. ഗവര്‍ണറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ആഗ്രഹിച്ചത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയുള്ള മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തി. മുൻമന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സർക്കാർ കരുതിയാൽ അത് അംഗീകരിക്കാനാകില്ലെന്നും ഗവർണർ ആഞ്ഞടിച്ചു.
”പേര് ബാലൻ എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല”, ഗവർണർ പരിഹസിച്ചു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാൽ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.
Story Highlights: balan-replies-to-governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here