കാനഡ ട്രക്ക് സമരം; പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നു, ട്രക്കുകൾ നീക്കി തുടങ്ങി

കനേഡിയൻ തലസ്ഥാനമായ ഒട്ടാവയിൽ തുടരുന്ന ഉപരോധ സമരത്തിനെതിരെ പൊലീസ് നടപടി. സ്ഥലത്ത് നിന്നും പ്രതിഷേധക്കാരുടെ ട്രക്കുകൾ നീക്കം ചെയ്ത് തുടങ്ങി. അതേസമയം 12 പേരെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ട്രക്ക് ഡ്രൈവർമാർ റോഡ് ഉപരോധം നടത്തുന്നത്.
പ്രതിഷേധക്കാർ പാർലമെന്റിനും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസിനും പുറത്ത്, ട്രക്കുകൾ നിര നിരയായി നിർത്തിയിട്ടിരിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്നും, വാഹനങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നും ഒട്ടാവ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് അവഗണിച്ചും സമരം തുടർന്ന 2 നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധ സ്ഥലത്തിന് സമീപം 100 ഇടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രവേശം നിഷേധിച്ചിരുന്നു. കൂടുതൽ പേർ എത്തുന്നത് തടയാനും സമരക്കാർക്ക് ഭക്ഷണവും ഇന്ധനവും ലഭിക്കുന്നത് ഒഴിവാക്കാനുമായിരുന്നു പൊലീസ് നടപടി. അതിർത്തി കടന്നുവരുന്ന ട്രക്കുകളിൽ ഡ്രൈവർക്കു കൊവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയാണ് കാനഡയിൽ പ്രക്ഷോഭം തുടങ്ങിയത്.
Story Highlights: canadian-police-start-arresting-protesters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here