Advertisement

കോൺഗ്രസിൽ നിശ്ചയിച്ച പ്രകാരം സംഘടനാ തെരെഞ്ഞെടുപ്പ് നടക്കും; കെ സുധാകരനെ തള്ളി ജി പരമേശ്വര

February 19, 2022
1 minute Read

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസറുമായ ജി പരമേശ്വര. കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തില്ലെന്ന കെ സുധാകരന്റെ പ്രസ്‌താവനക്കെതിരെയാണ്‌ പരമേശ്വര തുറന്നടിച്ചത്‌. സംഘടനാ തെരെഞ്ഞെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിന്‌ സമയക്രമം തീരുമാനിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ തെരഞ്ഞെടുപ്പുകൾ നടക്കും. കെ സുധാകരൻ പറഞ്ഞതിനെക്കുറിച്ച തനിക്ക്‌ അറിയില്ലെന്നും പരമേശ്വര പറഞ്ഞു.

ഇന്നലെയാണ്‌ കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടക്കില്ലെന്ന്‌ സുധാകരൻ പ്രഖ്യാപിച്ചത്‌. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. എഐസിസി എല്ലാ സംസ്ഥാനങ്ങളിലും നടത്തുന്ന കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടത്തില്ലായെന്ന് തീരുമാനമെടുത്തത് കെ സുധാകരനും വി ഡി സതീശനും നേതൃത്വം നല്‍കുന്ന നിലവിലെ നേതൃത്വമാണ്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

എ, ഐ ഗ്രൂപ്പുകളെ ഞെട്ടിച്ച് എഐസിസി പോലും അറിയാതെയാണ് കെ സുധാകരന്‍ തീരുമാനം പ്രഖ്യാപിച്ചത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് കേരളത്തില്‍ എത്തിയിട്ടും ബൂത്തുകളില്‍ വിതരണം നടത്തിയില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സുധാകരന്റെ നീക്കമെന്നുമാണ് ഗ്രൂപ്പുകളുടെ ആരോപണം.

Story Highlights: parameshwara-against-k-sudhakaran-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top