Advertisement

യുക്രെയ്ൻ അതിർത്തിയിൽ ജെറ്റുകൾ നിരത്തി റഷ്യ; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

February 19, 2022
2 minutes Read
russia align jets near ukraine

യുക്രെയ്ൻ അതിർത്തിയിൽ ഫൈറ്റർ ജെറ്റുകൾ നിരത്തി റഷ്യ. ഇത് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നു. മാക്‌സാർ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം കണ്ടെത്തുന്നത്. ( Russia align jets near Ukraine )

ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകൾ ഉൾപ്പെടെയുള്ള പടകോപ്പുകൾ നിരത്തിയിരിക്കുന്നത്.

1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരുന്നത്. തുടർന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

Read Also : കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

തങ്ങളുടെ പൗരന്മാരോട് മടങ്ങിയെത്താനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജർമനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടൻ ഉക്രൈൻ വിടണമെന്ന നിർദേശം നൽകി. യുദ്ധമൊഴിവാക്കുന്നതിനായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി നാല് മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച നടന്നിരുന്നു. പിന്നാലെ യുക്രെയ്ൻ അതിർത്തിയിൽ നിന്ന് റഷ്യ സൈനിക പിന്മാറ്റവും പ്രഖ്യാപിച്ചു. എന്നിരുന്നാലും യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. യുക്രെയ്ൻ ഒരിക്കലും നാറ്റോയിൽ ചേരരുതെന്ന ഉറപ്പും റഷ്യ ആവശ്യപ്പെടുന്നുണ്ട്.

Story Highlights: Russia align jets near Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top