മണിപ്പൂർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനിടെ നൃത്തം ചെയ്ത് സ്മൃതി ഇറാനി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരി കലാകാരന്മാർക്കൊപ്പം നൃത്തം ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കലാകാരന്മാർക്കൊപ്പമുള്ള കേന്ദ്ര മന്ത്രിയുടെ നൃത്തം ബിജെപി തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ഫെബ്രുവരി 18 നാണ് ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താൻ കേന്ദ്ര മന്ത്രി സംസ്ഥാനത്ത് എത്തിയത്.
ഇംഫാലിലെ പ്രചാരണ വേളയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനും മറ്റ് ബിജെപി നേതാക്കൾക്കുമൊപ്പം ഇറാനി മണിപ്പൂരി പരമ്പരാഗത ഭക്ഷണവും കഴിച്ചു. സംസ്ഥാനത്തെ പെൺകുട്ടികൾക്ക് ലാപ്‌ടോപ്പുകളും സ്‌കൂട്ടറുകളും പാർട്ടി നൽകുമെന്ന് ഇംഫാലിൽ നടന്ന റാലിയിൽ ഇറാനി വാഗ്ദാനം ചെയ്തു. സംസ്ഥാനത്ത് അഭിവൃദ്ധി കൊണ്ടുവരാൻ മാത്രമേ ബിജെപിക്ക് കഴിയൂ, ജനങ്ങൾ അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്നും ഇറാനി പറഞ്ഞു.
Hon'ble Union Minister Smt @smritiirani joined Traditional Manipuri dancers at Imphal.@BJP4India @narendramodi @JPNadda @byadavbjp @sambitswaraj @NBirenSingh @AShardaDevi pic.twitter.com/Utt1CRXMUm
— BJP Manipur (@BJP4Manipur) February 18, 2022
“ഫെബ്രുവരി 28ന് ശേഷം മണിപ്പൂരിൽ ബിജെപി ആദ്യ എയിംസ് കൊണ്ടുവരും. പെൺകുട്ടികൾ മണിപ്പൂരിന്റെ അഭിമാനമാണ്. അവർക്ക് പഠനത്തിനായി ഞങ്ങൾ സ്കൂട്ടിയും ലാപ്ടോപ്പും നൽകും.” സ്മൃതി ഇറാനി പറഞ്ഞു.
ചടങ്ങിൽ കോൺഗ്രസിനെതിരെയും അവർ ആഞ്ഞടിച്ചു. “കോൺഗ്രസ് സർക്കാർ മണിപ്പൂരിനോട് അനീതി കാണിച്ചു. ഗാന്ധി കുടുംബത്തിന് സ്വാർത്ഥ രാഷ്ട്രീയമാണ്. ഇവിടുത്തെ ജനത ഉപരോധങ്ങൾ അനുഭവിച്ചു, യുവാക്കൾ മണിക്കൂറുകളോളം ഇന്ധന സ്റ്റേഷനുകളിൽ ക്യൂ നിൽക്കുന്നു. മറ്റ് നിവർത്തി ഇല്ലാത്തതിനാൽ മാതാപിതാക്കൾ കുട്ടികളെ മറ്റ് നഗരങ്ങളിലേക്ക് അയക്കുന്നു” അവർ ആരോപിച്ചു.
മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി തനിച്ചാണ് മത്സരിക്കുന്നത്. 2017ൽ മണിപ്പൂരിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ച നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഇത്തവണ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുണ്ട്. എൻപിഎഫ് 10 സീറ്റിൽ ജന വിധി തേടും. രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 28ന് നടക്കും. 38 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 22 മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് മാർച്ച് 5 നും നടക്കും. വോട്ടെണ്ണൽ മാർച്ച് 10 നാണ്.
Story Highlights: smriti-irani-dances-with-manipuri-performers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here