സ്വപ്നാ സുരേഷിന്‍റെ പുതിയ ജോലിയ്ക്ക് പിന്നാലെ വിവാദം; അത്തരമൊരു പോസ്റ്റിന്‍റെ അവശ്യമില്ലെന്ന് ചെയര്‍മാന്‍

സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ്സ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനം വിവാദത്തില്‍. എച്ച്ആർഡിഎസ്സിലെ സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ പറഞ്ഞു.
സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
നിതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനം.
സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍ വെളിപ്പെടുത്തി.
Story Highlights: swapna-suresh-s-hrds-csr-director-post-in-controversy-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here