Advertisement

ഡൽഹിയിൽ കൗമാരക്കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ

February 19, 2022
Google News 1 minute Read

ഡൽഹിയിലെ നോർത്ത് ഡിസ്ട്രിക്റ്റിലെ നരേലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഒരു കടയ്ക്കുള്ളിൽ അഴുകിയ നിലയിലാണ് 14 കാരിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.

പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. നേരത്തെ നരേല സ്റ്റേഷനിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.

Story Highlights: teen-girls-decomposed-body-found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here