എൺപതാം വയസ്സിലും ചുറുച്ചുറുക്കോടെ; ഇഷ്ട വിനോദം ട്രെക്കിങ്ങ് ആണ്, അതും കുതിരപ്പുറത്ത്…

വയസിൽ കാര്യമൊന്നും ഇല്ലന്നെ… യാത്രകൾ ചെയ്യണം, വിവിധ രുചികൾ ആസ്വദിക്കണം… കൺ നിറയെ കാഴ്ചകൾ കാണണം… അങ്ങനെ ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും നിറഞ്ഞ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു ജീവിക്കണമെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് എൺപതുകാരി ജെയ്ൻ. പൊതുവെ നമുക്ക് ഒരു ധാരണയുണ്ട് വാർദ്ധക്യകാലം ഒതുങ്ങി കൂടി വിശ്രമിച്ച് തീർക്കാനുള്ളതാണ് എന്ന്. എന്നാൽ ജെയ്ൻ ഡോച്ചിൻ എന്ന മുത്തശ്ശിയ്ക്ക് അങ്ങനെയല്ല. ഓരോ ദിവസവും ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാനാണ് ജെയ്ൻ ശ്രമിക്കുന്നത്. ഇംഗ്ലണ്ടിൽനിന്ന് സ്‌കോട്ട്‌ലൻഡിലെ ഹൈലാൻഡ്‌സിലേക്ക് കഴിഞ്ഞ 49 വർഷമായി ട്രെക്കിങ്ങ് നടത്തുകയാണ് ജെയ്ൻ. അതും തന്റെ പ്രിയപ്പെട്ട കുതിരയുമായി. അതെ കുതിരപുറത്താണ് ഏഴ് ആഴ്‌ച നീളുന്ന ഡോച്ചിന്റെ യാത്ര. 600 മൈൽ അഥവാ 965 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്.
കുതിരയെ കൂടാതെ തന്റെ പ്രിയപ്പെട്ട നായക്കുഞ്ഞിനെയും പിന്നെ ഒരു ടെന്റും സെൽഫോണുമാണ് ജെയ്ൻ കൂടെ കൊണ്ടുപോകുന്നത്.1972 മുതലാണ് ഈ സവാരി ജെയ്ൻ ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് എല്ലാ വർഷവും ശരത്കാലത്ത് മുത്തശ്ശി യാത്ര തിരിക്കും. ഏകദേശം നാല്പത് വർഷം മുമ്പാണ് രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ സന്ദർശിച്ചു തുടങ്ങുന്നത്. അതോടെ യാത്രകളോട് ഭയങ്കര ഇഷ്ടം തോന്നി തുടങ്ങി. പിന്നീട് അങ്ങോട്ട് യാത്ര ജീവിതത്തിന്റെ ഭാഗമായിരുന്നു. ആദ്യം കാലങ്ങളിൽ ഒറ്റയ്ക്കായിരുന്നു യാത്രയെങ്കിലും പിന്നീട് തന്റെ കുതിരയെയും ഒപ്പം കൂട്ടി.
ജെയ്‌നിന് കൂട്ടിന് നിരവധി വളർത്തു മൃഗങ്ങളുണ്ട്. യാത്ര പോകുന്ന സമയത്ത് ഇവരെ അമ്മയെ ഏൽപ്പിക്കാറാണ് പതിവ്. എന്നാൽ കുതിരയെയും അംഗവൈകല്യവും വന്ന നായയെയും നോക്കുന്നത് പ്രയാസമായതിനാലാണ് ജെയ്ൻ ഇവരെ കൂടെ കൂട്ടിയത്. ഇപ്പോൾ യാത്രയിൽ ജെയ്‌നിന്റെ കൂട്ടാളികളാണ് ഇരുവരും. ജെയ്‌നിന്റെ പ്രിയപ്പെട്ട കുതിരയുടെ പേര് ഡയമണ്ട് എന്നാണ്. ഇപ്പോൾ ദീർഘദൂര യാത്രകളിലും ഡയമണ്ട് ഒപ്പമുണ്ട്. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് ഡയമണ്ട് തന്റെ ആദ്യ യാത്ര തുടങ്ങിയത്.
Read Also : മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…
ഓരോ യാത്രയും ജെയ്നിന് സമ്മാനിച്ചത് ഒരുപിടി നല്ല സുഹൃത്തുക്കളെയാണ്. അത്യാവശ്യത്തിന് വേണ്ട എല്ലാ വസ്തുക്കളും ജെയ്ൻ കയ്യിൽ കരുതും. കൂടെ ഒരു ഐപാച്ചും ധരിച്ചാണ് യാത്ര. കാലാവസ്ഥ ആശ്രയിച്ചാണ് ജെയ്‌നിന്റെ യാത്ര. ഇതുവരെ തന്റെ സുഹൃത്തക്കളെ കാണാനായി ഹൈലാൻഡ്‌സിലെ ലോച്ച് നെസിന് സമീപമുള്ള ഫോർട്ട് അഗസ്റ്റസിലേക്കുള്ള യാത്ര ജെയ്ൻ മുടക്കിയിട്ടില്ല. തനിക്ക് പറ്റാവുന്നിടത്തോളം കാലം ഈ യാത്ര തുടരണമെന്നാണ് ജെയ്‌നിന്റെ ആഗ്രഹം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here