ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (19-02-22)

മുത്തങ്ങയിലെ ആദിവാസികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു
ഭൂമി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുത്തങ്ങയിലെ ആദിവാസികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനാണ് സമരം തുടങ്ങുന്നതെന്ന് സി.കെ.ജാനു ട്വന്റി ഫോറിനോട് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനം; വി.ഡി. സതീശന്‍
ഗവര്‍ണര്‍ ആവുന്നതിന് മുമ്പ് സ്വന്തം താല്പര്യങ്ങള്‍ക്കായി അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍
സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു
ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹം കിഴക്കമ്പലത്തേക്ക്
എറണാകുളം കിഴക്കമ്പലത്ത് മരിച്ച ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയായി. മൃതദേഹം അല്‍പ്പസമയത്തിനകം ബന്ധപ്പെട്ടവര്‍ക്ക് വിട്ടുനല്‍കും.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നത്
ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ല; സാബു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് സിപിഐഎം
ദീപുവിന്റെ മരണത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി.ദേവദര്‍ശന്‍. ദീപുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് സാബു എം.ജേക്കബ് നടത്തുന്നത്
ആരോപണം വ്യാജമെന്ന് പി.വി.ശ്രീനിജിന്‍
ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്‍. സാബുവിന്റെ ആരോപണങ്ങള്‍ വ്യാജമാണ്. ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാബു എം.ജേക്കബിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.വി.ശ്രീനിജിന്‍.
സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ്സ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനം വിവാദത്തില്‍. എച്ച്ആർഡിഎസ്സിലെ സ്വപ്നയുടെ നിയമനത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ പറഞ്ഞു
പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധം; കൊലപാതകം ആസൂത്രിതമെന്ന് സാബു എം.ജേക്കബ്
ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം
Story Highlights: todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here