പ്രശ്‌നം ഹിജാബല്ല, തീവ്രവാദം; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. കർണാടകയിൽ ഹിജാബ് വിവാദം തുടങ്ങിയ സാഹചര്യത്തിലാണ് അസം മുഖ്യമന്ത്രി പ്രസ്താവന. ജാബ് നിരോധനത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധത്തിലെ പങ്കാളിത്തമല്ല ഈ ആവശ്യത്തിന് പിറകിലെന്നും തീവ്രവാദി, അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് കാരണമെന്നും ശർമ പറഞ്ഞു.
ഹിജാബ് പ്രതിഷേധം ജനാധിപത്യ അവകാശമാണെന്നും എന്നാൽ തീവ്രവാദ പ്രവർത്തനം നടത്തുന്നതിനാൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നും അസമിലെ ബിജെപി സർക്കാരിനെ നയിക്കുന്ന ശർമ പറഞ്ഞു.
മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബല്ല, വിദ്യാഭ്യാസമാണ് ആവശ്യമെന്ന് ശർമ പറഞ്ഞിരുന്നു. കോൺഗ്രസ് വിഭജന രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഒരു വിദ്യാർത്ഥി ഹിജാബ് ധരിച്ചാൽ പഠിപ്പിക്കുന്ന അധ്യാപകർ എങ്ങനെ തിരിച്ചറിയുമെന്നും മൂന്നു കൊല്ലം മുമ്പ് ആരും ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
അസം ധോൽപ്പൂരിലുണ്ടായ വെടിവെപ്പിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറ്റപ്പെടുത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. കുടിയൊഴിപ്പിക്കലിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് സംശയിക്കുന്നുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു . 60 ആളുകളെ ഒഴിപ്പിക്കാനാണ് പൊലീസകാരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തിയതെന്നും എന്നാൽ അവിടെ 10000 ത്തോളം ആളുകളുണ്ടായിരുന്നെന്നും അവരെ അവിടെ എത്തിച്ചത് പോപ്പുലർ ഫ്രണ്ട് ആകാമെന്ന സംശയം പലർക്കുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Story Highlights: Assam CM asks Centre to ban PFI for ‘radicalisation, not because of hijab issue’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here