Advertisement

ഹിജാബ് വിവാദത്തിൽ മുസ്ലീം സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ മോഡൽ ബെല്ല ഹദിദ്

February 20, 2022
2 minutes Read

ഹിജാബ് വിഷയം ലോകമെമ്പാടും വലിയ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ
ഹിജാബ് ധരിച്ച വിദ്യാർത്ഥിനികൾക്ക് കർണാടക കോളജിൽ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തിൽ മുസ്ലീം സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ മോഡൽ ബെല്ല ഹദിദ് രംഗത്ത്. 25 കാരിയായ ബെല്ല ഇൻസ്റ്റാഗ്രാം പേജിൽ ഹിജാബ് സമരങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ടുക്കൊണ്ടാണ് പിന്തുണയറിയിച്ചത്.

ഹിജാബ് ധരിക്കാനുള്ള ലോകമെമ്പാടുമുള്ള മുസ്ലീം സ്ത്രീകളുടെ സമരങ്ങളെക്കുറിച്ചുള്ള പോസ്റ്റുകളുടെ പരമ്പര തന്നെ ബെല്ല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ഇതിലാണ് കര്‍ണാടകയിലെ കോളജ് വിദ്യാർത്ഥിനികളുടെ ഹിജാബ് ധരിക്കാനുള്ള സമരവും ഉള്‍പ്പെട്ടിട്ടുള്ളത്. ഹിജാബ് നിരോധിക്കാൻ ശ്രമിക്കുന്ന സർക്കാരുകളുടെ നടപടികൾ ഇസ്ലാമോഫോബിക് ആണെന്നും അത് പരിഹാസ്യമാണെന്നും ബെല്ല പോസ്റ്റിൽ കുറിച്ചു. ഹിജാബ് ധരിക്കുന്നതോ മുസ്ലീമായതോ വെളുത്തവരല്ലാത്തതോ ആയത് ഒരു ഭീഷണിയായി കണക്കാക്കുന്നത് വേദനാജനകമായ നടപടിയാണെന്നും ബെല്ല കൂട്ടിച്ചേർത്തു.

‘’സ്ത്രീകൾ എന്ത് ധരിക്കണം അല്ലെങ്കിൽ ധരിക്കരുത് എന്ന് പറയുന്നത് നിങ്ങളുടെ ജോലിയല്ല, പ്രത്യേകിച്ച് അവരുടെ വിശ്വാസപരമായ വിഷയമാകുമ്പോള്‍. മുസ്ലീം സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഫ്രാന്‍സ്, ഇന്ത്യ, ക്യുബക്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളോട് നിങ്ങളുടേതല്ലാത്ത ഒരു ശരീരത്തെക്കുറിച്ച് നിങ്ങള്‍ എന്ത് തീരുമാനങ്ങളാണ് എടുത്തിട്ടുള്ളതെന്ന് പുനര്‍വിചിന്തനം ചെയ്യണം.
ഇത്തരത്തിലുള്ള അനാദരവ് തോന്നിയവരോട് ഞാൻ ഖേദിക്കുന്നു. നിങ്ങൾ അത് അർഹിക്കുന്നില്ല. നിങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുക. നിങ്ങളുടെ ദൈവത്തെ സ്നേഹിക്കുക. നിങ്ങളായിരിക്കുക.” -ബെല്ല ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു .

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

ന്യൂസിലാന്‍ഡിലെ ഒട്ടാഗോയില്‍ നിന്നുള്ള ഹോദ അല്‍-ജമ 17 കാരിയായ സ്‌കൂള്‍ വിദ്യാർഥിനിയെ ഹിജാബ് വലിച്ചെറിഞ്ഞ് മര്‍ദിച്ചതായി ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഷയത്തിലും ബെല്ല പ്രതിഷേധം അറിയിച്ചു. നിലപാടുകൾ കൊണ്ട് എപ്പോഴും വ്യത്യസ്തയാകുന്ന ബെല്ല സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സൂപ്പർ മോഡലുകളിൽ ഒരാളാണ്.

Story Highlights: Bella Hadid Slams India & Other Countries Over Ongoing Hijab Row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top