Advertisement

ഇന്ത്യ-ചൈന ബന്ധം സങ്കീർണ ഘട്ടത്തിൽ; അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന്; കേന്ദ്ര വിദേശകാര്യമന്ത്രി

February 20, 2022
1 minute Read

അതിർത്തിയുമായി ബന്ധപ്പെട്ട ധാരണകൾ ചൈന ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി. അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ വ്യക്തമാക്കി.

അതിർത്തിയിലെ അവസ്ഥ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കും. ഒരു രാജ്യം ഉടമ്പടികൾ ലംഘിക്കുന്നത് അന്താരാഷ്‌ട്ര സമൂഹത്തനിടയിലെ വലിയ പ്രശ്നമാണ്. ഇവിടെയും, ഇന്തോ-പസഫിക് മേഖലയിലും വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് ഇന്ത്യയ്‌ക്ക് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

‘1975 മുതൽ അതിർത്തിയിൽ സമാധാന അന്തരീക്ഷമാണ് നിലനിന്നു പോന്നിരുന്നത്. യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ഭീകരവാദമോ, സംഘർഷമോ ഉണ്ടായിരുന്നില്ല. എന്നാൽ ചൈന ധാരണകൾ തെറ്റിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വഷളായത്.

യഥാർത്ഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുതെന്നായിരുന്നു ഇന്ത്യയും, ചൈനയും തമ്മിലുണ്ടായിരുന്ന ധാരണ. എന്നാൽ ഇതിൽ മാറ്റം വന്നതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ സൈനികർ എത്തിയതല്ല. മറിച്ച് ഉടമ്പടികൾ മുഴുവനായി ചൈന ലംഘിച്ചതാണ് വലിയ പ്രശ്നത്തിന് കാരണം ആയതെന്നും’ ജയ്ശങ്കർ പ്രതികരിച്ചു.

Story Highlights: jaishankar-about-india-china-relation-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top