Advertisement

കുര്‍ബാന ഏകീകരണം; എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം

February 20, 2022
Google News 1 minute Read

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിനു മുന്നിലായിരുന്നു ഇരു വിഭാഗം വിശ്വാസികളും പ്രതിഷേധം നടത്തിയത്.

സിനഡ് തീരുമാനം താൽക്കാലികമായി നിരോധിച്ച ബിഷപ്പ് ആൻറണി കരിയലിനെതിരെയായിരുന്നു ബസിലിക്ക കുടുംബമെന്ന പേരിലുള്ളവരുടെ പ്രതിഷേധം.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ട മറു വിഭാഗം പള്ളിയിൽ നിന്നും പ്രകടനമായാണ് എത്തിയത്. പ്രസംഗത്തിനിടെ വിശ്വാസികൾ തമ്മിൽ വാക്കേറ്റമായി.തുടർന്ന് പൊലീസ് ഇടപെട്ടു.

ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളില്‍ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുര്‍ബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം.

Story Highlights: protest-in-front-of-ernakulam-bishop-house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here