പഞ്ചാബ് വോട്ടെടുപ്പ്; ‘എല്ലാ പരിശ്രമവും നടത്തി, ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെ’; രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി ഛന്നി

പഞ്ചാബ് വോട്ടെടുപ്പ്; രാവിലെ ഗുരുദ്വാരയിൽ പ്രാർത്ഥന നടത്തി ഛന്നി. ‘എല്ലാ പരിശ്രമവും നടത്തി, ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ എല്ലാവരുടെയും ക്ഷേമത്തിനായി പ്രാർത്ഥിക്കാനാണ് ഗുരുദ്വാരയിൽ എത്തിയതെന്ന് ഛന്നി പറഞ്ഞു. പ്രചാരണത്തിന്റെ നേതൃത്വം പാർട്ടിയാണ് നിർവഹിച്ചത്. കുറഞ്ഞ സമയത്തിനുളളിൽ എല്ലാ പരിശ്രമവും തന്റെ സർക്കാർ നടത്തിയിട്ടുണ്ടെന്നും ബാക്കി ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് ഛന്നിയുടെ പ്രതികരണം.
പഞ്ചാബിൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഇത്തവണ നേരിടുന്നത്. ചംകൗർ സാഹിബിൽ നിന്നും ബദൗർ മണ്ഡലത്തിൽ നിന്നും ഛന്നി ജനവിധി തേടുന്നുണ്ട്. 2.14 കോടി വോട്ടർമാരാണ് പഞ്ചാബിൽ ഇന്ന് വോട്ട് രേഖപ്പെടുത്തുക. 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
വർഷങ്ങളായി കോൺഗ്രസിന്റെ നെടുംതൂണായിരുന്ന മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിട്ടുപോയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഛന്നി സർക്കാരിന്റെ വീഴ്ചകൾ ഉൾപ്പെടെ പ്രചാരണത്തിൽ ബിജെപിയും മറ്റ് പാർട്ടികളും സജീവമായി ഉന്നയിച്ചിരുന്നു.
Story Highlights: punjab-polls-made-all-efforts-for-welfare-of-people-says-charanjit-channi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here