Advertisement

സ്വപ്‌ന സുരേഷിനോട് ഒരു വിരോധവും ഇല്ല; തന്നെ പുറത്താക്കിയെന്ന് പറയുന്ന എച്ച്ആർ ഡിഎസിന്റെ മിനുട്സ് വ്യാജം: എസ് കൃഷ്ണകുമാർ

February 20, 2022
Google News 2 minutes Read

സ്വപ്നാ സുരേഷിന്‍റെ എച്ച്ആർഡിഎസ്സ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായുള്ള നിയമനം വിവാദത്തിലായിരിക്കുയാണ്. ഇതിനിടെ തനിക്ക് സ്വപ്‌ന സുരേഷിനോട് ഒരു വിരോധവും ഇല്ലെന്ന് എച്ച് ആർ ഡി എസ് സംഘടനയുടെ ചെയർമാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാർ ട്വന്റി ഫോറിനോട്. തന്നെ പുറത്താക്കിയെന്ന് പറയുന്ന എച്ച് ആർ ഡി എസിന്റെ മിനുട്സ് വ്യാജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡയറക്ടർ ബോർഡ് യോഗം ചേർന്നിട്ടില്ല. ഇപ്പോഴത്തെ നേതൃത്വം തന്റെ കള്ള ഒപ്പിട്ടു. എച്ച് ആർ ഡി എസിനെ ഇപ്പോൾ നയിക്കുന്നത് നാല് പേരടങ്ങുന്ന കള്ളസംഘമാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ യഥാർത്ഥ ഡയറക്ടർ ബോർഡ് ആരെന്ന് ബോധ്യപ്പെടുമെന്നും എസ് കൃഷ്ണകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ലെന്നും അദ്ദേഹം നേരത്തെയും പറഞ്ഞിരുന്നു . നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു

നിതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനം.

Read Also : ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമിച്ചു; എച്ച്ആർഡിഎസിനെതിരെ കേസ്

സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

Story Highlights: S krishnakumar on swapna suresh HRDS job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here