Advertisement

കൊവിഡ് മരണപ്പട്ടിക; ഡാറ്റാ എൻട്രിയിലുള്ള പിഴവെന്ന് ഡിഎംഒമാർ

February 21, 2022
Google News 1 minute Read

സംസ്ഥാനത്തെ കൊവിഡ് മരണപ്പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ഡിഎംഒമാർ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിശദീകരണം നൽകി. തങ്ങളുടെ ഭാഗത്തല്ല, ഡാറ്റാ എൻട്രിയിലുള്ള പിഴവാണ് കാരണമെന്ന് ഡിഎംഒമാർ വിശദികരിച്ചു. ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും ഡിഎംഒമാർ പറഞ്ഞു.

5 ജില്ലയിലെ ഡിഎംഒമാരോടാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരണം തേടിയത്. കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ കണക്കുകളിൽ പിഴവ് പറ്റിയെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. 2020 ജനുവരി 30 മുതൽ 2021 ജൂൺ 18 വരെ പട്ടികയിൽ ഉൾപ്പെടുത്തിയ മരണത്തിൽ പിഴവ് സംഭവിച്ചു. ഈ കാലയളവിൽ 3,252 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്.

എന്നാൽ കണക്കുകളിൽ 3,779 മരണങ്ങൾ ചേർക്കപ്പെട്ടു. 527 മരണങ്ങളാണ് അധികമായി ചേർത്തത്. പിന്നാലെ കഴിഞ്ഞ ജനുവരി 29 ന് ഡിഎംഒമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇന്നലെയാണ് വിശദീകരണം നൽകിയത്.

Story Highlights: covid-deaths-in-kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here