Advertisement

തലശ്ശേരി കൊലപാതകം; പ്രാദേശികമായ പ്രശ്നം മൂലമെന്ന് കെ.സുരേന്ദ്രൻ

February 21, 2022
Google News 1 minute Read

തലശ്ശേരിയിലെ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് പ്രാദേശികമായ പ്രശ്നമാണെന്നും, ബിജെപിക്കോ ആർഎസ്എസ്സിനോ ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ ലിജീഷിനെ കസ്റ്റഡിയിലെടുത്തത് അംഗീകരിക്കാനാവില്ല. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ സിപിഐഎം നടത്തിയ കൊലപാതകങ്ങൾ മറച്ചുവെക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ആർഎസ്എസ്സിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഹരിപ്പാട് ആർഎസ്എസ് പ്രവർത്തകനായ ശരത്തിനെയും കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിനെയും അരുംകൊല ചെയ്തത് സിപിഐഎം ക്രിമിനലുകളാണ്. പിണറായി വിജയന്റെ തുടർഭരണത്തിന്റെ ഹുങ്കിൽ സിപിഎം-സിഐടിയു-ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്. കണ്ണൂരിൽ കഴിഞ്ഞ ദിവസം സിഐടിയും പ്രവർത്തകർ ഒരു കച്ചവട സ്ഥാപനം പൂട്ടിക്കുകയും സാധനം വാങ്ങാൻ വന്നയാളെ തല്ലി ഓടിക്കുകയും ചെയ്ത സംഭവം രാജ്യത്ത് മുഴുവൻ ചർച്ചയായിരുന്നു.

കണ്ണൂരിൽ തന്നെ തൊട്ടടുത്ത ദിവസം വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊന്ന സംഭവം ഞെട്ടലോടെയാണ് കേരളം കണ്ടത്. ബോംബ് എറിഞ്ഞതും മരിച്ചതും സിപിഐഎം പ്രവർത്തകരായിരുന്നു. ഇതെല്ലാം മറച്ചുവെക്കാനാണ് തലശ്ശേരി കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ കോടിയേരി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights: due-to-a-local-problem-k-surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here