‘പൈശാചികമായ കൊലപാതകം’: ആര്‍എസ്എസ് ആയുധം താഴെവെക്കണമെന്ന് ഡിവൈഎഫ്‌ഐ

സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് ഡി വൈ എഫ് ഐ. ആര്‍ എസ് എസ് ആയുധം താഴെവെക്കണമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ആവശ്യപ്പെട്ടു. ആസൂത്രിതമായി കേരളത്തില്‍ അക്രമം സംഘടിപ്പിച്ച് സമാധാന അന്തരീക്ഷത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ആര്‍ എസ് എസ് നടപ്പാക്കിയ പൈശാചികമായ കൊലപാതമാണ് ഹരിദാസന്റേതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഹരിദാസിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
ഹരിദാസിന്റേത് മൃഗീയ കൊലപാതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി ആര്‍എസ്എസ് സംഘമാണ്. കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആര്‍ എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.
ഹരിദാസന്റേത് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്.കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആര്‍ എസ് എസ്- സി പി ഐ എം സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഹരിദാസന്‍ വെട്ടേറ്റ് മരിച്ചത്.
Story Highlights: dyfi against rss aa rahim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here