Advertisement

ഈസ്ടീ ഇനി പുതിയ രൂപത്തിൽ; ഈസ്റ്റേണിന്റെ സ്ഥാപകൻ എം ഇ മീരാനോടുള്ള ആദര സൂചകമായായി ‘ബൈ മീരാൻ’ എന്ന പേരിൽ വിപണിയിൽ

February 21, 2022
Google News 2 minutes Read

കേരളത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഈസ്‌ടീ ഇനിമുതൽ പുതിയരൂപത്തിൽ. കേരത്തിലെ പ്രമുഖ കറി പൗഡർ നിർമ്മാതാക്കളായ ഈസ്റ്റേണിന്റെ സ്ഥാപകൻ എം ഇ മീരാനോടുള്ള ആദര സൂചകമായായി ‘ബൈ മീരാൻ’ എന്നുകൂടി ചേർത്താകും ഈസ്‌ടീ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുക.

2005 ൽ ആരംഭിച്ച ഈസ്‌ടീ ഉൽപ്പന്നങ്ങൾ വളരെ വേഗത്തിലാണ് ഉപഭോക്താക്കളെ ആകർഷിച്ചത്. 2010-ൽ ഈസ്‌ടീ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുകയായിരുന്നു. സ്വന്തം ഫാക്ടറിയിൽ തന്നെയാണ് ഈസ്‌ടീ തങ്ങളുടെ തേയില സംസ്കരിച്ചെടുക്കുന്നത്. 40,000 ത്തോളം വിപണന കേന്ദ്രങ്ങളാണ് നഗര ഗ്രാമ വ്യത്യാസങ്ങളില്ലാത്ത ഈസ്‌ടീ യ്ക്കുള്ളത്. മാത്രമല്ല ഈസ്‌ടീയുടെ ജനപ്രിയ തേയിലകളായ പ്രീമിയം ഡസ്റ്റ് ടീയും ഹോട്ടൽ ബ്ലെൻഡും ഇനിമുതൽ ഈസ്‌ടീ ഹാർമണി, ഈസ്‌ടീ ഗ്രാൻഡ് എന്നീ പേരുകളിലാണ് വിപണിയിൽ അറിയപ്പെടുക.

ഈസ്ടീ ഓരോ കപ്പും സുഗന്ധവും രുചിയും നിറഞ്ഞതാണ്. കേവലം ഒരു ഉൽപ്പന്നത്തിന് നിന്ന് ഉപഭോക്താക്കളുടെ പിന്തുണയും ശക്തിയുംകൊണ്ടാണ് ഈസ്‌ടീയ്ക്ക് ഒരു ബ്രാൻഡാകാൻ കഴിഞ്ഞതെന്ന് മീരാൻ ഗ്രൂപ്പ് ഡയറക്ടർ സുബിൻ നവാസ് പറഞ്ഞു. സംരംഭകർക്ക് മുൻഗണന നൽകിക്കൊണ്ടാണ് കമ്പനിയുടെ മുന്നോട്ട് പോകുന്നത്. പാൻ കേരള പാൻ ഇന്ത്യ എന്നീ മേഖലകളിലേക്ക് ഉയരാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നിലവിൽ വിപണിയിൽ ശക്തമായ ഒരു വിതരണ ശൃംഖലയുണ്ടെങ്കിലും,ഈസ്‌ടീയുടെ ഉൽപ്പന്നങ്ങൾ വെബ്സൈറ്റിലും മറ്റ് ഓൺലൈൻ സ്റ്റോറുകളിളും ലഭ്യമാണ്.

Story Highlights: Eastea is sporting a new look

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here