അബുദാബിയില്‍ വാണിജ്യ ഇടപാടുകള്‍ ലഘൂകരിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോം

ക്രിയേറ്റീവ് സോണും ഇക്കണമിക് ഡെവലപ്‌മെന്റ് വകുപ്പും ചേര്‍ന്ന് മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസ് സെറ്റപ് ഇന്‍ അബുദാബി എന്ന പേരില്‍ വാണിജ്യ ഇടപാടുകള്‍ ലഘൂകരിക്കാന്‍ പ്ലാറ്റ്‌ഫോം രൂപീകരിച്ചു.
23 ഓളം സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്ലാറ്റ്‌ഫോം രൂപീകരണം. അബുദാബിയില്‍ ബിസിനസ് ആരംഭിക്കാനായി സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുകയാണ് സെറ്റപ് ഇന്‍ അബുദാബിയുടെ പ്രധാന ലക്ഷ്യം. നിയമോപദേശം, ടാക്‌സ്, അക്കൗണ്ടിങ്, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, എച്ച്.ആര്‍ സര്‍വീസ് തുടങ്ങിയവയും ഇതിലുണ്ടാകും.
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് ആരംഭിച്ച ഇന്‍വെസ്റ്റര്‍ കെയര്‍ അടക്കം നിക്ഷേപത്തെ പിന്തുണക്കുന്നതിനുള്ള പദ്ധതികളും സെറ്റപ് ഇന്‍ അബുദാബിയില്‍ ലയിപ്പിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലും നിര്‍ണായക പങ്കുവഹിക്കുന്നത് മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസാണ്.
Read Also : സൗദിയിലുള്ള ഇന്ത്യന്‍ തടവുകാരെ കൈമാറാൻ നടപടി തുടങ്ങി
അതുകൊണ്ടുതന്നെ മൈക്രോ, സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസിനെ പിന്തുണക്കുന്നത് സെറ്റപ് ഇന്‍ അബുദാബിക്ക് സുപ്രധാന ചവിട്ടുപടിയാകുമെന്ന് അബുദാബി ഇക്കോണമിക് ഡെവലപ്‌മെന്റ് വകുപ്പിലെ എസ്.എം.ഇ.എസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മൂസ ഉബൈദ് അല്‍ നസീരി വ്യക്തമാക്കി.
നിരവധി സ്ഥാപനങ്ങള്‍ സെറ്റപ് ഇന്‍ അബുദാബിയുമായി സഹകരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് സോണ്‍സ്‌കോര്‍പ്, അബൂദാബി എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ക്രിയേറ്റിവ് ഖലീഫ ഫണ്ട്, അബൂദാബി എസ്.എം.ഇ ഹബ്, അബൂദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ്, അബൂദാബി കമേഴ്‌സ്യല്‍ ബാങ്ക്, ഇത്തിസാലാത്ത്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ടുഫോര്‍ 54, മസ്ദര്‍, ഖലീഫ് ഇന്‍ഡസ്ട്രിയല്‍ സോണ്‍, മൈക്രോസോഫ്റ്റ്, ഹബ് 71, ടെലര്‍, എസ്.എം.ഇ.പി.എം, വെസ്റ്റിഗോസ്, ബ്ലൂവോ, ഡി.എച്ച്.എല്‍, ഇന്‍ഷ്വറന്‍സ് മാര്‍ക്കറ്റ് എ.ഇ, ദമന്‍, സി. ഇസഡ് ടാക്‌സ് ആന്‍ഡ് അക്കൗണ്ടിങ് തുടങ്ങിയവ.
Story Highlights: New platform to facilitate commercial transactions in Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here