Advertisement

സൗദിയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് തുടരുമെന്നാണ് പ്രതീക്ഷ; ആരോഗ്യ മന്ത്രാലയം

February 21, 2022
2 minutes Read

സൗദിയില്‍ പുതിയ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്നും അത് ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദല്‍ അലി പറഞ്ഞു. സൗദിയിലെ കൊവിഡ് സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗബാധിതരിലെ ഗുരുതര കേസുകളുടെയും എണ്ണയും ക്രമേണെ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്‌സിനുകളുടെ സ്വാധീനം മൂലമാണ് പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Read Also : അബുദാബിയില്‍ 8500 വര്‍ഷം പഴക്കമുള്ള നിര്‍മ്മിതികളുടെ അവശിഷ്ടം!

”കൊവിഡിനെതിരായ വാക്‌സിനുകളില്‍ ബൂസ്റ്റര്‍ ഡോസുകളുടെ സമയപരിധി നിര്‍ണ്ണയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. ആഗോള തലത്തില്‍ പ്രഗത്ഭരായ വിദഗ്ധരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം ക്രമപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ സമയത്ത് ബൂസ്റ്റര്‍ ഡോസ് എടുത്താല്‍ കൊവിഡ് ബാധിച്ചാലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഡോ. മുഹമ്മദ് അല്‍ അബ്ദല്‍ അലി വ്യക്തമാക്കി.

Story Highlights: number of new covid patients in Saudi Arabia is declining

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top