അബുദാബിയില്‍ 8500 വര്‍ഷം പഴക്കമുള്ള നിര്‍മ്മിതികളുടെ അവശിഷ്ടം!

അബുദാബിയില്‍ 8500 വര്‍ഷത്തില്‍ അധികം പഴക്കം വരുന്ന വിവിധ നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഘാഘ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരുമീറ്റര്‍ ഉയരത്തില്‍ ഉരുണ്ട ആകൃതിയില്‍ നിര്‍മ്മിച്ച മുറികളാണ് കണ്ടെത്തിയത്. നൂറിലേറെ കരകൗശലവസ്തുക്കളാണ് ഈ മുറികളില്‍നിന്ന് ലഭിച്ചത്. വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന കല്ലുകൊണ്ട് നിര്‍മിച്ച മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉള്‍പ്പടെ ഇതിലുണ്ടായിരുന്നു എന്നതാണ് കൗതുകകരം.
സാംസ്‌കാരിക, ടൂറിസം വകുപ്പില്‍നിന്നുള്ള വിദഗ്ധരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഇത്രയധികം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന കെട്ടിടങ്ങള്‍ കണ്ടെത്തിയത്. വിവിധ തരത്തിലുള്ള കൂറ്റന്‍ പാറകള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Read Also : പ്രവാസികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് പദ്ധതി
ഇവിടത്തെ ആദിമ സമൂഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്താളുകളിലേക്ക് വഴികാട്ടുന്ന സുപ്രധാന കണ്ടെത്തലായി ഇത് മാറുമെന്നും സാംസ്‌കാരിക, ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ മുബാറക്ക് പറഞ്ഞു.
ഇതിന് മുമ്പ് യു.എ.ഇയിലെ പഴക്കമുള്ള നിര്‍മ്മിതികള്‍ കണ്ടെത്തിയത് അബുദാബി തീരത്തെ് മറാവ ദ്വീപില്‍ നിന്നായിരുന്നു. എന്നാല്‍ പുതുതായി കണ്ടെത്തിയ ഘാഘ ദ്വീപിലെ വസ്തുവകകളില്‍ നടത്തിയ കാര്‍ബണ്‍-14 വിശകലനമാണ് ഇതിന് 8500ലേറെ വര്‍ഷം പഴക്കമുണ്ടെന്ന് തെളിയിച്ചത്.
നവശിലായുഗത്തില്‍ ദീര്‍ഘദൂര സമുദ്രവ്യാപാര പാതകള്‍ വികസിക്കപ്പെട്ടപ്പോള്‍ മേഖലയില്‍ സമൂഹങ്ങള്‍ രൂപവത്കരിക്കപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതിനു മുമ്പും ഇവിടെ പരിഷ്‌കൃതമായ ജനവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
Story Highlights: Remains of 8500 year old structures in Abu Dhabi!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here