ദുബായ് എക്‌സ്‌പോയുടെ വേദിയില്‍ ഒമാന്‍ നിര്‍മിത ബസുകള്‍

ആഗോള വിപണന മേളയായ ദുബായ് എക്‌സ്‌പോയുടെ വേദിയില്‍ ഒമാന്‍ നിര്‍മിത ബസുകള്‍ അവതരിപ്പിച്ചു. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ കർവ മോട്ടോഴ്‌സിനെയാണ് അവരിപ്പിച്ചത്. ഒമാന്‍ നിര്‍മിത ബസുകളെ ഇതാദ്യമായാണ് രാജ്യത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുന്നത്.
സാമ്പത്തിക നേട്ടം വര്‍ദ്ധിപ്പിക്കുന്നതിനുംം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഒമാന്‍ നിര്‍മിത ബസുകള്‍ അവതരിപ്പിച്ചതെന്ന് വാണിജ്യ, വ്യവയാസ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉപദേശകന്‍ മുഹ്‌സിന്‍ ബിന്‍ ഖാമിസ് അല്‍ ബലൂഷി വ്യക്തമാക്കി.
Read Also : ഇന്ത്യ-യുഎഇ കരാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും; മോദി
ഈ വര്‍ഷം നടക്കുന്ന ഫിഫ ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് യാത്ര ചെയ്യാനും എക്‌സ്‌പോയിലെ ഒമാന്‍ പവലിയനില്‍ നടക്കുന്ന വിവിധ പരിപാടികളിള്‍ പങ്കെടുക്കുന്ന ഒമാന്‍ പ്രതിനിധികളെ കൊണ്ടുപോകാനും ഒമാന്‍ നിര്‍മിത ബസുകള്‍ ഉപയോഗപ്പെടുത്തും.
ഖത്തറിലെ പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് ഖത്തറും ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുമാണ് ബസ് നിര്‍മ്മാണ മേഖലയില്‍ നിക്ഷേപം ഇറക്കിയത്. പദ്ധതിയുടെ എഴുപത് ശതമാനം നിക്ഷേപവും മുവാസലാത്ത് ഖത്തറിന്റേതാണ്. 30 ശതമാനം ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയുടെ നിക്ഷേപമാണ്.
Story Highlights: Oman-made buses at the Dubai Expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here