ദുബായ് എക്സ്പോയിലെത്തിയവരുടെ എണ്ണം രണ്ട് കോടിയിലേക്ക്

യു.എ.ഇ എക്സ്പോയിലെ സന്ദർശകരുടെ എണ്ണം രണ്ട് കോടിയിലെത്തി. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് എക്സ്പോയിൽ 1.90 കോടി സന്ദർശകരാണ് എത്തിയത്. 16 ലക്ഷം പേർ കഴിഞ്ഞയാഴ്ച മാത്രം എക്സ്പോയിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ, തുടക്കത്തിൽ സംഘാടകർ പ്രഖ്യാപിച്ച രണ്ട് കോടി എന്ന ലക്ഷ്യം ദിവസങ്ങൾക്കുള്ളിൽ എക്സ്പോ മറികടക്കുമെന്നുറപ്പായി.
Read Also : കുവൈറ്റിൽ റമദാൻ നോമ്പ് തുറ പരിപാടികൾക്ക് അനുമതി
ഇനി 15 ദിവസം മാത്രമാണ് എക്സ്പോ അവസാനിക്കാനായി ബാക്കിയുള്ളത്. അവസാന ദിനങ്ങളിൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ പറയുന്നു. 18 വയസിൽ താഴെയുള്ള സന്ദർശകരുടെ എണ്ണം മാത്രം 17 ലക്ഷം കടന്നെന്നാണ് എക്സോപോയുടെ കണക്ക്. കുട്ടികളുടെ എണ്ണം ഇത്രയധികം വർധിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് എക്സ്പോ അധികൃതർ വ്യക്തമാക്കി.
കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയതും നിരവധി ആകർഷകമായ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിച്ചതും കുട്ടികളെ കൂടുതലായി എക്സ്പോയിലേക്ക് എത്തിച്ചിട്ടുണ്ട്. കുടുംബങ്ങളെ ആകർഷിക്കുന്ന നിരവധി പരിപാടികളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്.
Story Highlights: Dubai Expo hits 2 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here