Advertisement

സെൽഫ് ഗോളിൽ ഹാട്രിക്ക്; ന്യൂസീലൻഡ് താരത്തിന് നാണക്കേടിന്റെ റെക്കോർഡ്: വിഡിയോ

February 21, 2022
2 minutes Read

സെൽഫ് ഗോളിൽ ഹാട്രിക്കെന്ന നാണക്കേടുമായി ന്യൂസീലൻഡിൻ്റെ വനിതാ താരം. യുഎസ്എയും ന്യൂസീലൻഡും തമ്മിലുള്ള ഷീ ബിലീവ്‌സ് കപ്പിലാണ് ഹാട്രിക്ക് സെൽഫ് ഗോൾ പിറന്നത്. ന്യൂസീലൻഡ് പ്രതിരോധ താരമായ മിഖേയല മൂർ ആണ് നാണക്കേടിൻ്റെ റെക്കോർഡ് കുറിച്ചത്. രണ്ട് കാലുകൾ കൊണ്ടും തല കൊണ്ടുമൊക്കെ മൂർ സ്വന്തം ഗോൾവല കുലുക്കി. ഈ അപൂർവ ഹാട്രിക്കിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഗോൾ പോസ്റ്റിലേക്കുള്ള ക്രോസുകൾ തടയുന്നതിനിടെയായിരുന്നു ദൗർഭാഗ്യകരമായി ഗോളുകൾ പിറന്നത്. മത്സരത്തിൻ്റെ അഞ്ച്, ആറ്, 36 മിനിട്ടുകളിലായിരുന്നു ഗോളുകൾ.

Story Highlights: self goal hatrick womens football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top