Advertisement

ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ ശ്രീലങ്ക

February 21, 2022
Google News 2 minutes Read

ദ്വീപ് രാഷ്ട്രമായ ശ്രീലങ്ക ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ ദുരിതത്തില്‍. 40,000 ടണ്‍ ഡീസല്‍ കൊളംബോ തീരത്ത് കാത്തുകെട്ടി കിടക്കെ ഇതിന് കൊടുക്കാന്‍ 35 ദശലക്ഷം ഡോളറിന് വേണ്ടി വായ്പ ചോദിച്ചിരിക്കുകയാണ് രാജ്യത്തെ ഊര്‍ജ്ജ മന്ത്രി. വളരെ കുറച്ച് ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് ഇനി രാജ്യത്ത് അവശേഷിക്കുന്നത്.

സാധാരണ ഗതിയില്‍ ശ്രീലങ്ക ഓരോമാസവും ഇന്ധനത്തിനായി ചെലവാക്കാറുള്ളത് ഏകദേശം 450 ദശലക്ഷം ഡോളറാണ്. ജനുവരി അവസാനത്തോടെ ഇത് 2.36 ബില്യണ്‍ ഡോളറായി മാറി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. കാശില്ലാത്തതിന്റെ പേരില്‍ കൊളംബോ തീരത്ത് എത്തിയ കപ്പലില്‍ നിന്ന് ഡീസല്‍ കരയിലിറക്കാന്‍ കഴിയാതെ വലയുകയാണ് ലങ്കന്‍ ഊര്‍ജ്ജ മന്ത്രാലയം.

Read Also : 900 കോളജുകളില്‍ ഓണ്‍ലൈന്‍ കോഴ്‌സ് വരുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര ബാങ്കിനോടും ധനകാര്യ മന്ത്രാലയത്തോടും ഊര്‍ജ്ജ മന്ത്രി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ ഇന്ധന വില വര്‍ധനവിനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാജ്യത്തെ ധനകാര്യ മന്ത്രാലയവും കേന്ദ്ര ബാങ്കും ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.

ആവശ്യത്തിന് വിദേശ നാണ്യശേഖരം ഇല്ലാത്തതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എണ്ണ വിതരണം നിയന്ത്രിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍. രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

Story Highlights: Sri Lanka has no money to buy diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here