അവിഷ്ക ഫെർണാണ്ടോയും ഭാനുക രാജപക്സയും കളിക്കില്ല; ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി-20 ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ടി-20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. യുവ ബാറ്റർ അവിഷ്ക ഫെർണാണ്ടോ, ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ബാറ്റർ ഭാനുക രാജപക്സ എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ഭാനുക ഒഴികെയുള്ള താരങ്ങൾ പരുക്കേറ്റതിനാലാണ് ടീമിൽ ഉൾപ്പെടാതിരുന്നത്. ഭാനുകയ്ക്ക് ഫിറ്റ്നസ് തിരിച്ചടിയാവുകയായിരുന്നു. (srilanka t20 team india)
23കാരനായ അവിഷ്ക ഫെർണാണ്ടോ കാൽമുട്ടിനു പരുക്കേറ്റ് വിശ്രമത്തിലാണ്. രമേഷ് മെൻഡിസിൻ്റെ കൈവിരലിനു പരുക്കേറ്റപ്പോൾ നുവാൻ തുഷാരയുടെ മസിലിനാണ് പരുക്ക്. ജനുവരിയിൽ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഭാനുക രാജപക്സ പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു.
Read Also : വിൻഡീസിനെതിരായ മത്സരത്തിനിടെ പരുക്ക്; ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കും
ഓസീസ് പര്യടനത്തിനിടെ കൊവിഡ് ബാധിച്ച വനിന്ദു ഹസരങ്ക, ബിനുര ഫെർണാണ്ടോ എന്നീ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം പുതുമുഖ ഓഫ് സ്പിന്നർ ആഷിയൻ ഡാനിയലിനും ടീമിൽ ഇടം ലഭിച്ചു. ദാസുൻ ഷനക ടീമിനെ നയിക്കുമ്പോൾ ചരിത് അസലങ്കയാണ് വൈസ് ക്യാപ്റ്റൻ. ഈ മാസം 24 മുതലാണ് ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ലക്നൗവിലും അവസാന രണ്ട് മത്സരങ്ങൾ ധരംശാലയിലും നടക്കും.
ശ്രീലങ്ക ടീം: Dasun Shanaka (c), Pathum Nissanka, Kusal Mendis, Charith Asalanka, Dinesh Chandimal, Danushka Gunathilaka, Kamil Mishara, Janith Liyanage, Wanindu Hasaranga, Chamika Karunaratne, Dushmantha Chameera, Lahiru Kumara, Binura Fernando, Shiran Fernando, Maheesh Theekshana, Jeffrey Vandersay, Praveen Jayawickrama, Ashian Daniel
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ പരുക്കേറ്റ ഇന്ത്യൻ പേസർ ദീപക് ചഹാറിന് ശ്രീലങ്കൻ പരമ്പര നഷ്ടമായേക്കും.
Story Highlights: srilanka t20 team india announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here