Advertisement

യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കും; സൗദി വിദേശകാര്യ മന്ത്രി

February 21, 2022
Google News 2 minutes Read

യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും സംഘര്‍ഷത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സൗദി വിദേശ കാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യമനിലെ നിയമാനുസൃത സര്‍ക്കാര്‍ നിയന്ത്രിക്കുന്ന സ്ഥലങ്ങള്‍ സംരക്ഷിക്കും. ഏതെങ്കിലും പുറത്തുള്ള കക്ഷികളുടെ താല്‍പ്പര്യത്തേക്കാള്‍ ഹൂതികള്‍ യമന്റെ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : മദീനയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സേവന കേന്ദ്രം

”സിവിലിയന്മാരെ സംരക്ഷിക്കുന്ന കാര്യത്തില്‍ യമനിലെ സഖ്യസേന നാറ്റോ മാനദണ്ഡങ്ങളാണ് പിന്തുടരുന്നത്. യമനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാനം വെടിനിര്‍ത്തലാണ്. യമനിലെ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു സംവിധാനമുണ്ട് ”. സൗദി വിദേശ കാര്യ മന്ത്രി വ്യക്തമാക്കി.

റഷ്യ – ഇക്രൈന്‍ യുദ്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏത് പ്രതിസന്ധിയും സംഭാഷണത്തിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജ വിലയുടെ സ്ഥിരതയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ചരിത്രപരമായ നയമാണ് തങ്ങള്‍ക്കുള്ളത്. വിപണി സ്ഥിരത നിലനിര്‍ത്താനും എണ്ണ പ്രതിസന്ധി ഒഴിവാക്കാനും ഒപെക്കിലെ പങ്കാളികളുമായി ചേര്‍ന്നാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇറാനുമായുള്ള നാല് റൗണ്ട് ചര്‍ച്ചകളാണ് കഴിഞ്ഞത്. വലിയ പുരോഗതിയില്ലെങ്കിലും അഞ്ചാം റൗണ്ട് ചര്‍ച്ചക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Story Highlights: Will support the rule of law in Yemen; Saudi Foreign Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here