ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ഉത്തരാഖണ്ഡിലെ ചമ്പാവത്തിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. ചമ്പാവത്ത് ജില്ലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.
ഇവരുടെ വാഹനം സുഖിദാംഗ് റീത്ത സാഹിബ് റോഡിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നുവെന്ന് കുമയോൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു. ‘അപകടം നടന്ന സ്ഥലത്ത് ഇതുവരെ 14 മൃതദേഹങ്ങൾ കണ്ടെടുത്തു. 14 മുതൽ 15 വരെ ആളുകൾ വാഹനത്തിലുണ്ടായിരുന്നു. രക്ഷാസംഘം മറ്റുള്ളവരെ തെരയുന്നു’ – പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പിഞ്ച പറഞ്ഞു.
12 പേർ സംഭവ സ്ഥലത്ത് തന്നെ മരച്ചു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെയും മറ്റൊരാളെയും ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തരാഖണ്ഡിലെ കാക്കനായിലെ ദണ്ഡ, കതോട്ടി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
Story Highlights: 14-people-died-in-accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here