1400 പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം

നിരവധി പാകിസ്ഥാനി പൗരന്‍മാര്‍ക്ക് സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ളതായി റിപ്പോര്‍ട്ടുകള്‍. 1400 പാകിസ്ഥാന്‍ പൗരന്‍മാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുന്‍നിര നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വിസിയില്‍ നിന്ന് ചോര്‍ന്നതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
പാകിസ്ഥാനിന്റെ ഇന്റര്‍ സെര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മുന്‍ മേധാവിയായ ജനറല്‍ അഖ്തര്‍ അബ്ദുര്‍ റഹ്മാന്‍ ഖാന്‍ ഉള്‍പ്പടെ മുന്‍നിര രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും സ്വിസ് ബാങ്കില്‍ വമ്പന്‍ നിക്ഷേപങ്ങളുണ്ടെന്നാണ് വിവരം.
Read Also : തേടിയെത്തിയ ഭാഗ്യം; മധ്യപ്രദേശിലെ ഖനിയിൽ നിന്ന് കണ്ടെത്തിയത് ഒരു കോടിയിലധികം വിലമതിക്കുന്ന 26 കാരറ്റ് വജ്രം…
അഫ്ഗാനിസ്ഥാനിലെ മുജാഹിദുകള്‍ക്ക് അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ പണവും മറ്റ് സഹായങ്ങളും എത്തിക്കാന്‍ അഖ്തര്‍ അബ്ദുര്‍ റഹ്മാന്‍ ഖാന്‍ സഹായിച്ചുവെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുജാഹിദുകളെ പിന്തുണക്കുന്നതിനായി സൗദി അറേബ്യയും അമേരിക്കയും നല്‍കിവന്നിരുന്ന പണം അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടതായി ഓര്‍ഗസൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിനെ ഉദ്ധരിച്ചുകൊണ്ട് മറ്റൊരു മാദ്ധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു.
2016ലെ പനാമ പേപ്പേഴ്‌സ് ചോര്‍ച്ച, 2017ലെ പാരഡൈസ് പേപ്പേഴ്‌സ് ചോര്‍ച്ച, കഴിഞ്ഞ വര്‍ഷത്തെ പാന്‍ഡോര പേപ്പേഴ്‌സ് ചോര്‍ച്ച എന്നിവയ്ക്ക് പിന്നാലെയാണ് സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 4.42 ദശലക്ഷം സ്വിസ് ഫ്രാങ്കാണ് പാകിസ്ഥാന്‍ പൗരന്‍മാരുടെ അക്കൗണ്ടുകളുടെ പരമാവധി ബാലന്‍സ് തുക.
പാകിസ്ഥാനിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളെപ്പറ്റി മൗനം പാലിക്കുകയാണ്. പാകിസ്ഥാനിലെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രാഷ്ട്രീയ നേതാക്കള്‍ സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പാകിസ്ഥാന്‍ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Story Highlights: 1400 Pakistani nationals deposit crores of rupees in Swiss bank accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here