Advertisement

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്

February 22, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 640 ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. 640 ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി 12,500-ലധികം വാര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഇന്ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിരവധി സ്വതന്ത്രര്‍ ഉള്‍പ്പെടെ 74,416 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 21 കോര്‍പ്പറേഷനുകള്‍, 138 മുനിസിപ്പാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായത്തുകള്‍, 649 നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തത്തിൽ, ടൗൺ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യഥാക്രമം 74.68 ശതമാനവും 68.22 ശതമാനവും പോളിംഗ് രേഖപ്പെടുത്തി, ഉയർന്ന നഗരവൽക്കരിക്കപ്പെട്ട കോർപ്പറേഷനുകളിൽ 52.22 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റവും ബഹളവും സംഭവിച്ചതും മാത്രമാണ് ആശങ്ക ജനിപ്പിച്ച സംഭവങ്ങൾ.

Read Also : 70 വർഷം പഴക്കമുള്ള മരം കടപുഴകി; കൂട്ടായ ശ്രമത്തിൽ നാല് മാസങ്ങൾക്ക് ശേഷം മരത്തിന് പുതുജീവൻ…

ചില പോളിങ് സ്‌റ്റേഷനുകളിൽ ഇവിഎമ്മുകൾ തകരാറിലായതിനെ കുറിച്ചും പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനത്ത് പണം വിതരണം നടത്തിയെന്ന ആരോപണവും ഉയർന്നു വന്നിരുന്നു. സംസ്ഥാനത്തുടനീളം ഡിഎംകെ പണം വിതരണം ചെയ്തതായി ബിജെപി ആരോപിച്ചു. ഒരു ദശാബ്ദത്തിന് ശേഷമാണ് തമിഴ്‌നാട്ടിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് എഐഎഡിഎംകെ അധികാരത്തിലിരുന്ന 2011ലാണ് അവസാനമായി വോട്ടെടുപ്പ് നടന്നത്.

Story Highlights: tamilnadu-local-body-election-counting-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement