റഷ്യ സ്വതന്ത്രമാക്കിയ പ്രവിശ്യകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക

യുക്രെയ്‌നിൽ രണ്ട് കിഴക്കൻ വിമത മേഖലകളെ സ്വതന്ത്ര പ്രവിശ്യകളായി പ്രഖ്യാപിച്ച റഷ്യൻ നടപടിക്കെതിരെ അമേരിക്ക. ഡോന്റ്‌റസ്‌ക്, ലുഗാൻസ്‌ക് എന്നീ സ്വതന്ത്ര പ്രവിശ്യകളിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ യു.എൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരയോഗം ചേരുകയാണ്. ( america action against russian freed provinces )
2014 മുതൽ റഷ്യയുടെ പിന്തുണയിൽ യുക്രൈനെതിരെ നിൽക്കുന്ന പ്രദേശങ്ങളാണ് ഡൊണെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കും. രണ്ട് മേഖലകളുടെയും സ്വാതന്ത്ര്യവും പരമാധികാരവും അംഗീകരിക്കുന്നതിൽ തീരുമാനമെടുത്തിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാന ചർച്ചകളെ ബാധിക്കുന്ന നടപടിയാണ് പുടിന്റേത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് പുടിൻ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. റഷ്യയുടെ ഇപ്പോഴത്തെ നീക്കം തങ്ങൾ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ഉപരോധം ഏർപ്പെടുത്തിയുള്ള നടപടി.
Story Highlights: america action against russian freed provinces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here