ബിനാമി കേസ്; സൗദി വനിതയ്ക്കും ഭര്‍ത്താവിനും ശിക്ഷ വിധിച്ച് കോടതി

സൗദിയില്‍ ബിനാമി ഇടപാട് കേസില്‍ സൗദി വനിതയും വിദേശ പൗരനായ ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷയാണ് റിയാദ് ക്രമിനല്‍ കോടതി വിധിച്ചത്. സൗദി വനിതയുടെ ലൈസന്‍സില്‍ സ്ഥാപനം നടത്താന്‍ വിദേശിക്ക് അനുമതി നല്കിയ കുറ്റത്തിനാണ് സൗദി വനിതയെയും അവരുടെ സിറിയക്കാരനായ ഭര്‍ത്താവിനെയും ഇയാളുടെ വിദേശിയായ ബന്ധുവിനെയും ബിനാമി കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
റിയാദില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു കോണ്ട്രാറ്റിങ് കമ്പനിക്ക് പിന്നില്‍ സൗദി വനിതും ഭര്‍ത്താവുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിനാമി ഇടപാടില്‍ പങ്കാളികളായ മൂന്ന് പേര്‍ക്കും തടവും പിഴയും ഉള്‍പ്പെടെയാണ് ശിക്ഷ വിധിച്ചത്. ആറ് മാസം വീതം തടവ്, 60,000 റിയാല്‍ വീതം പിഴ , കുറ്റവാളികളുടെ ചിലവില്‍ അവരെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ഥാപനം അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍, സമാനമായ ബിസിനസ് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തല്‍ തുടങ്ങിയവയാണ് റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്. കൂടാതെ ബിനാമി ഇടപാടില്‍ ഉള്‍പ്പെട്ട മൂന്നാമനെ നാടുകടത്താനും സൗദിയില്‍ തിരികെ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
Read Also : വാടക നിരക്കിൽ വർദ്ധനവ്; ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണത്തിൽ കുറവോ?
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡലായി നൂറുകണക്കിന് ബിനാമി സ്ഥാപനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പല സ്ഥാപനങ്ങളും അടപ്പിച്ചു. സൗദി പൗരന്മാരുടെ ലൈസന്‍സില്‍ വിദേശ പൗരന്മാരെ ബിസിനസ് നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം അത്തരം സ്ഥാപനങ്ങള്‍ വിദേശികള്‍ക്ക് സ്വന്തം പേരിലേക്ക് മാറ്റാന്‍ ഫെബ്രുവരി 16 വരെ ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് പ്രയോജനപ്പെടുത്താത്തവര്ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിക്കുന്നത്.
Story Highlights: Benami case, saudi arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here