Advertisement

നിരോധിത ഗ്രൂപ്പുമായി ബന്ധം; ചാനലിന്റെ വെബ്‌സൈറ്റും ആപ്പും തടഞ്ഞ് കേന്ദ്രം

February 22, 2022
Google News 1 minute Read

‘പഞ്ചാബ് പൊളിറ്റിക്‌സ് ടിവി’യുടെ ആപ്പുകൾ, വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ തടഞ്ഞ് കേന്ദ്ര സർക്കാർ. ചാനലിന് നിരോധിത ഖാലിസ്ഥാൻ അനുകൂല സംഘടന ‘സിഖ്‌സ് ഫോർ ജസ്റ്റീസ്സു’മായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പൊതുക്രമം തകർക്കാൻ ചാനൽ, ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിക്കാൻ ശ്രമിച്ചതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

വിദേശ അധിഷ്ഠിത ചാനൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് നൽകുന്ന ഉള്ളടക്കത്തിന് സാമുദായിക പൊരുത്തക്കേടും വിഘടനവാദവും പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ചാനൽ രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തിയെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൂട്ടിച്ചേർത്തു.

1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം സിഖ് ഫോർ ജസ്റ്റിസ് സംഘടനയെ നിരോധിച്ചിരുന്നു. വിഘടനവാദം പ്രോത്സാഹിപ്പിച്ചതിന് എസ്എഫ്‌ജെ സ്ഥാപക-നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ യുഎപിഎ പ്രകാരം “വ്യക്തിഗത തീവ്രവാദി” ആയി പ്രഖ്യാപിക്കുകയും ചെയ്തു.

“ഇന്ത്യയിലെ മൊത്തത്തിലുള്ള വിവര പരിതസ്ഥിതി സുരക്ഷിതമാക്കാനും രാജ്യത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും തകർക്കാൻ സാധ്യതയുള്ള പ്രവർത്തനത്തെ തടയാനും സർക്കാർ ജാഗ്രതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തുടരുന്നു” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Story Highlights: centre-blocks-apps-website-of-foreign-based-channel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here