വിട… കെപിഎസി ലളിത

മലയാള സിനിമാ രംഗത്ത് എന്നും എക്കാലവും ശ്രദ്ധേയമായ വേഷങ്ങളിലൂടെ അഭിനയ രംഗത്ത് നിറഞ്ഞുനിന്ന് വ്യക്തിയാണ് കെപിഎസി ലളിത. ലളിത ചേച്ചി സിനിമാ രംഗത്തുള്ളവര്‍ സ്‌നേഹത്തോടെ വിളിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും കെപിഎസി ലളിത സഹോദരിയും അമ്മയുമൊക്കെയാണ്.
ആലപ്പുഴയിലെ കായംകുളത്താണ് കെപിഎസി ലളിതയുടെ ജനനം. മഹേശ്വരി അമ്മ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അവര്‍ കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്.
മലയാള സിനിമയിലേക്ക് എത്തിയ കാലം മുതല്‍ ഇന്നുവരെ സജീവമായി ഒട്ടേറെ കഥാപാത്രങ്ങളെ കെപിഎസി ലളിത പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീടാണ് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിലേക്ക് എത്തുന്നത്.
കെപിഎസി ലളിതയുടെ ആദ്യ സിനിമ തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്.
സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പൊന്‍ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗാഡ് ഫാദര്‍, അമരം, വിയറ്റ്‌നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ് തുടങ്ങിയവ കെപിഎസി ലളിത അഭിനയിച്ച് ഫലിപ്പിച്ചതില്‍ മികച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ്. 1998 ജൂലൈ 29 ന് ഭര്‍ത്താവ് ഭരതന്റെ വേര്‍പാടിന് ശേഷം സിനിമയില്‍ നിന്ന് വീണ്ടും ഒരു ഇടവേള എടുത്തു. 99 ല്‍ സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടൂകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ശക്തമായി സിനിമ രംഗത്തേക്ക് തിരിച്ചു വന്നു. ശേഷം 2000ത്തില്‍ പുറത്തിറങ്ങിയ ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അലൈ പായുതെ, വാല്‍ക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലും കെപിഎസി ലളിത വേഷമിട്ടു.
മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ കെപിഎസി ലളിതയെ തേടിയെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് വട്ടം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ്. അഭനേതാവും സംവിധായകനുമായ സിദ്ധാര്‍ത്ഥാണ് മകന്‍. ശ്രീക്കുട്ടിയാണ് മകള്‍.
Story Highlights: kpac lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here