എം.എല്‍.എ പി.വി അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പി.കെ ഫിറോസ്

പി.വി അന്‍വര്‍ എം.എല്‍.എയെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്‍വറിനെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. മഞ്ചേരി സി.ജെ.എം കോടതി അന്‍വറിന് അനുകൂലമായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയിരുന്നു. കേസന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പി. വിക്രമനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള കൃത്യമായ നിര്‍ദേശമാണ് അന്‍വറിനെ സംരക്ഷിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണം. അതാണ് കോടതി തള്ളിയിരിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി.
Read Also : ഹരിദാസിനെ കൊലപ്പെടുത്തിയത് മൃഗീയമായി; ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്
എ.ആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ ജലീല്‍ ഇപ്പോള്‍ ലീഗിനെതിരെ ഒന്നും പറയാത്തത് എന്താണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കണം. മുന്‍മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എതിരാളികള്‍ പോലും ലീഗിനെ പുകഴ്ത്തുന്നു എന്നതാണ് വ്യക്തമാകുന്നത്. സഹകരണ ആശുപത്രിയായതുകൊണ്ടാണ് മുഖ്യമന്ത്രിയെ ശിഹാബ് തങ്ങള്‍ ആശുപത്രി ഉദ്ഘാടനത്തിന് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ജില്ലകളിലും മുസ്ലിം ലീഗിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇനി തെക്കന്‍ ജില്ലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ഭാരവാഹികളെ പരസ്പരം മാറ്റിയുള്ള പുനഃസംഘടനയല്ല ലീഗ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: PK Feroz wants arrest of MLA PV Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here