Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ, നാളെ ഷാ

February 22, 2022
1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ എത്തി. മോദി ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. രാവിലെ 11 മണിക്ക് മണിപ്പൂരിലെ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപിക്ക് വേണ്ടി സംസ്ഥാനത്ത് പ്രചാരണം നടത്തും.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും പ്രചാരണത്തിനായി മണിപ്പൂരിൽ എത്തിയിരുന്നു. ബിജെപിയും ആർഎസ്എസും മണിപ്പുരിൽ എത്തിയത് അധികാരികളെപ്പോലെയാണെന്നു രാഹുൽ വിമർശിച്ചു. മണിപ്പുരിന്റെ സംസ്കാരത്തെയും ഭാഷയെയും ജനാധിപത്യമൂല്യങ്ങളയും നശിപ്പിക്കുകയാണ് ബിജെപി എന്ന് ഇംഫാലിൽ കോൺഗ്രസ് റാലിയിൽ അദ്ദേഹം പറഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത റാലി കോൺഗ്രസിന്റെ ശക്തിപ്രകടനം കൂടിയായി.

ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ശഹീദ് മിനാറും നുപിലാൽ കോംപ്ലക്സും സന്ദർശിച്ച് സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലികളർപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള പുരോഗമന മതനിരപേക്ഷ സഖ്യത്തിന്റെ നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനു സാധിച്ചിരുന്നില്ല.

Story Highlights: pm-modi-rally-manipur-election-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top