റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മൃണ്‍മയി ജോഷി, നവജ്യോത് ഖോസ, എ.അലക്‌സാണ്ടര്‍ എന്നിവര്‍ മികച്ച കളക്ടര്‍മാര്‍

സംസ്ഥാനത്തെ റവന്യു അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കളക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട് ജില്ല), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം, എ.അലക്‌സാണ്ടര്‍ (ആലപ്പുഴ ജില്ല) എന്നിവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വന്യു മന്ത്രി കെ രാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാര ജേതാക്കള്‍ക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു.
റവന്യു വകുപ്പിലെ വില്ലേജ് ഓഫിസര്‍മാര്‍ക്കും ദുരന്തനിവാരണം, സര്‍വേ അടക്കം വിവിധ തലങ്ങളിലുള്ള ഓഫിസുകള്‍ക്കും അവരുടെ പ്രവര്‍ത്തനം വിലയിരുത്തി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഹെഡ് സര്‍വേയര്‍മാര്‍, ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍, സംസ്ഥാനത്തെ മികച്ച സര്‍വേയര്‍മാര്‍, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍, സര്‍വേ സൂപ്രണ്ട്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, മികച്ച താലൂക്ക് ഓഫിസ് എന്നിവയ്ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
Read Also :അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരായ പൊലീസ് നീക്കത്തിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം
ഫെബ്രുവരി 24 ലെ റവന്യു ദിനാചരണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് മികച്ച സേവനം കാഴ്ചവച്ച ജീവനക്കാരെ അനുമോദിക്കുന്നത്. അവാര്‍ഡ് വിതരണവും റവന്യു ദിനാഘോഷവും ഈ മാസം 24 ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Story Highlights: revenue awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here