കൊടുങ്കാറ്റിനെ അതിജീവിക്കാനായില്ല; ‘ന്യൂട്ടന്റെ ആപ്പിൾ മരം’ നിലംപതിച്ചു…

ന്യൂട്ടന്റെ ആപ്പിൾ മരത്തെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ അതുമായി ബന്ധപ്പെട്ട കാര്യമാണ് ഇനി പറഞ്ഞു വരുന്നത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാർഡന്റെ “ന്യൂട്ടൺസ് ആപ്പിൾ ട്രീ” നിലംപതിച്ചു. മണിക്കൂറിൽ നൂറ് മണിക്കൂറിലേറെ വേഗത്തിൽ ആഞ്ഞടിച്ച യൂനിസ് കൊടുംകാറ്റിലാണ് ന്യൂട്ടന്റെ ക്ലോൺ ആപ്പിൾ മരം കടപുഴകിയത്. 1954 ൽ നട്ടുപിടിപ്പിച്ച ഈ വൃക്ഷം 68 വർഷമായി ബൊട്ടാണിക് ഗാർഡന്റെ ബ്രൂക്ക്സൈഡ് പ്രവേശന കവാടത്തിൽ നിലനിന്നിരുന്നതായി ഗാർഡൻ ക്യൂറേറ്റർ ഡോ. സാമുവൽ ബ്രോക്കിംഗ്ടൺ പറഞ്ഞു.
1/8 We’ve just lost our “Newton’s Apple Tree” to Storm Eunice (gravity is such a downer, arf arf). It was planted in 1954, so has stood at the Brookside entrance @CUBotanicGarden for 68 years. An iconic tree, and sad loss. But what does it mean to be “Newton’s Apple Tree”? … a? pic.twitter.com/LFk6ZxSxZ5
— Samuel Brockington (@brockingtonian) February 19, 2022
ഗുരുത്വാകർഷണ നിയമങ്ങൾ കണ്ടെത്തുന്നതിലേക്ക് സർ ഐസക് ന്യൂട്ടനെ നയിച്ച വൃക്ഷത്തിൽ നിന്നാണ് ഈ വൃക്ഷം ക്ലോൺ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുവളർത്തിയ ക്ലോൺ ആപ്പിൾ മരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനത്ത കാറ്റിൽ നിലംപതിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഇങ്ങനെ ഒരു കൊടുങ്കാറ്റ് വീശിയടിച്ചെങ്കിലും വൃക്ഷം അതിനെ അതിജീവിച്ചു.
Read Also : അധ്യാപികയ്ക്ക് ഹൃദയത്തിൽ നിന്നൊരു സമ്മാനം; ഹൃദ്യം ഈ യാത്രായപ്പ്…
ന്യൂട്ടൻ ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർഥ ആപ്പിൾ മരത്തിന്റെ ക്ലോൺ ആയിരുന്നു ഈ ആപ്പിൾ മരം. ലിങ്കൺഷെയറിൽ ഗ്രാൻഥമിനു സമീപമുള്ള വൂൾസ്ത്രോപ് മാനറിലെ ന്യൂട്ടന്റെ വീടിന് മുന്നിലായിരുന്നു ഇതിന്റെ യഥാർഥ മരമുണ്ടായിരുന്നത്. ഇതിൽ നിന്നു ക്ലോൺ ചെയ്തെടുത്ത മൂന്ന് മരങ്ങളാണ് നിലവിൽ ലോകത്തുള്ളത്. ന്യൂട്ടന്റെ ആപ്പിൾ മരത്തിന്റെ കൂടുതൽ ക്ലോണുകൾ നിർമിക്കാൻ ശ്രമം തുടങ്ങിയതായും സർവകലാശാല അധികൃതർ വ്യക്തമാക്കി.
Story Highlights: Sir Isaac Newton’s apple tree felled by gravity in Storm Eunice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here