ബിജെപിയിൽ മുസ്ലിം-ക്രിസ്ത്യൻ വിഭാഗത്തിലെ 5,400 ഭാരവാഹികൾ

സംസ്ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിൽ കാര്യമായ പ്രാതിനിധ്യം. ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളിൽ നിന്നുള്ള 5400 പേരാണ് ബൂത്ത് മുതൽ സംസ്ഥാന തലം വരെ ഭാരവാഹി പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഇത് നൂറിനു താഴെയായിരുന്നു. ലക്ഷ്യമിട്ട ഇരുപതിനായിരം ബൂത്ത് കമ്മിറ്റികളും ആരെയെങ്കിലും സജീവമായി സമ്മേളനങ്ങൾ നടന്നത് 18,000 ഇടത്ത് മാത്രമാണ്. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്നത് 12,000 ബൂത്ത് കമ്മിറ്റികൾ ആയിരുന്നു. ഇതിൽ 5000 ബൂത്തുകളും നിർജീവമായിരുന്നു.
പാർലമെൻറ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാജ്യത്താകെ ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് കമ്മിറ്റികളുടെ പുനക്രമീകരണം. കേരളത്തിലെ 140 നിയോജക മണ്ഡലം കമ്മിറ്റികളും വിഭജിച്ച് 280 ആക്കി. ഇരുപതിലേറെ ബൂത്തുള്ള പഞ്ചായത്ത് കമ്മിറ്റികൾ വിഭജിച്ച് ഏരിയ കമ്മിറ്റി എന്ന പുതിയ സംവിധാനവും കൊണ്ടുവന്നു. ബൂത്ത് തലത്തിൽ കമ്മിറ്റികളിൽ വനിതാ പിന്നാക്ക വിഭാഗ സംവരണം ഉറപ്പാക്കി. കമ്മിറ്റിയിൽ രണ്ടു പേർക്ക് വോട്ടർ പട്ടികയിൽ ആളെ ചേർക്കുന്നതിന് പ്രത്യേക ഭാരവാഹിത്വം നൽകി.
കേന്ദ്ര പദ്ധതികളുടെ പ്രചാരണം, സമൂഹ മാധ്യമങ്ങളുടെ ചുമതല എന്നിവയ്ക്ക് ബൂത്ത് തലത്തിൽ പ്രത്യേക ഭാരവാഹികളും, മണ്ഡലം തലത്തിൽ ഓരോന്നിനും 15 ഭാരവാഹികളുടെ പ്രത്യേക കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹിത്വത്തിലേക്ക് ട്രാന്‍സ് സാന്നിധ്യവുമുണ്ട്. എറണാകുളം ജില്ലയില്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് വ്യക്തിയെത്തുന്നത്. ആദ്യമായി കേരളത്തിൽ നടപ്പിലാക്കിയ ഈ മാതൃകയാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി സ്വീകരിക്കുന്നത്.
Story Highlights: bjp-has-5400-muslim-christian-office-bearers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here