Advertisement

അമ്മയുടെ മൊഴി പൂർണമായും വിശ്വസനീയമല്ല: കുഞ്ഞിന് ഗുരുതര പരുക്കുകൾ; സി.എച്ച്.നാഗരാജു

February 22, 2022
1 minute Read

എറണാകുളം തൃക്കാക്കരയില്‍ മര്‍ദനത്തിന് ഇരയായ രണ്ടര വയസുകാരി ഗുരുതരമായി പരുക്കേറ്റതില്‍ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു. അമ്മയുടെ മൊഴി പൂര്‍ണമായി വിശ്വസനീയമല്ല. കുട്ടികളുടെ മൊഴിയെടുക്കും. കുടുംബ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും സി.എച്ച്.നാഗരാജു പറഞ്ഞു.

മുറിവുകള്‍ 10 ദിവസം പഴക്കമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പൊള്ളലേറ്റത് കത്തിയ കുന്തിരക്കം വാരിയെറിഞ്ഞപ്പോഴെന്ന് അമ്മ മൊഴി നല്‍കി. അമ്മയുടെ സഹോദരിയേയും ഭര്‍ത്താവിനേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ്. മുതുകില്‍ തീപൊള്ളലേറ്റിട്ടുണ്ടെന്നും തല മുതല്‍ കാല്‍പാദം വരെ മുറിവുണ്ടെന്നും ഡോക്ടര്‍മാര്‍. അമ്മയുടെ മൊഴി വിശ്വാസമല്ലെന്നു പൊലീസ്.

Read Also :സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകികൾ ആർ.എസ്.എസാണെന്ന് പറയാൻ സിപിഐഎമ്മിന് പേടി; ഷാഫി പറമ്പിൽ

ശരീരമാസകലം ഗുരുതര പരുക്കേറ്റ നിലയിൽ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃക്കാക്കര സ്വദേശിയായ രണ്ടുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന് അമ്മയ്ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ കാക്കനാട് ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ്. രണ്ട് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിറകെ രാത്രി രണ്ട് മണിക്ക് ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും ഫ്ളാറ്റില്‍ നിന്ന് കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും ട്വന്റി ഫോറിന് ലഭിച്ചു.

Story Highlights: thrikkakara-child-assault

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top