രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവം; മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കുന്നതെന്ന് മാതൃസഹോദരി

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂമര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി അമ്മയുടെ സഹോദരി ട്വന്റിഫോറിനോട്. ആന്റണി ടിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിട്ടില്ല. ശരീരത്തില്‍ കണ്ട മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണ്. കുട്ടിക്ക് വേദന അറിയാന്‍ സാധിക്കുന്നില്ലെന്നും അമ്മയുടെ സഹോദരി പറഞ്ഞു.
സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമം. ഇതിന്റെ പേരില്‍ കഴിഞ്ഞ ഏഴുമാസത്തോളമായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കേസില്‍ ആന്റണി ടിജിന്‍ നിരപരാധിയാണെന്നും യുവതി പ്രതികരിച്ചു. അതേസമയം കുട്ടി തന്റെ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കുകയും ഉയര്‍ന്ന പ്രതലങ്ങളില്‍ കയറി താഴേക്ക് ചാടി പരുക്കുകള്‍ ഉണ്ടാക്കാറുണ്ടെന്നും കുട്ടിയുടെ സഹോദരനും പറഞ്ഞു. രണ്ട് മാസം മുന്‍പാണ് ഇത്തരത്തിലുള്ള സ്വഭാവങ്ങള്‍ കുട്ടി കാണിച്ചുതുടങ്ങിയതെന്നും മാതൃസഹോദരി പറഞ്ഞു.
കുട്ടിയുടെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുരോഗതിയുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലേക്കെത്തിയത് ആശ്വാസമാകുന്നുണ്ട്.
ഇതിനിടെ തൃക്കാക്കരയില്‍ കുട്ടിക്ക് മര്‍ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകാം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്‍ രംഗത്തെത്തി. താന്‍ കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി വെച്ചതാണെന്നും ആന്റണി ടിജിന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കുടുംബത്തില്‍ താന്‍ അന്ധവിശ്വാസം പ്രചരിപ്പിച്ചെന്ന വാദത്തെ ആന്റണി പൂര്‍ണമായും തള്ളി. താന്‍ ദൈവവിശ്വാസിയാണെന്നും കൂടോത്രത്തിലോ മന്ത്രവാദത്തിലോ വിശ്വസിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.
Read Also : സിപിഐഎം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശാ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു
കുട്ടി ജനലിലേക്ക് കസേരയിട്ട് കയറി എടുത്ത് ചാടുന്നത് പതിവാണെന്നും ഇത്തരത്തില്‍ അപകടം സ്വയം വരുത്തി വെച്ചതാണെന്നുമാണ് ഇയള്‍ പറയുന്നത്. കാര്‍ട്ടൂണ്‍ കണ്ടാണ് കുട്ടി ഇങ്ങനെ ചീത്തയായി പോയതെന്നും ഇയാള്‍ പറയുന്നു. കുട്ടി ഹൈപ്പര്‍ ആക്ടീവ് അല്ലെന്ന് പറയുന്നവര്‍ കുട്ടിയോട് അടുത്ത് ഇടപെടാത്തവരാണ്. കൂടോത്രം എന്ന് സംശയിക്കുന്ന മുട്ട തനിക്ക് കിട്ടിയെന്ന് ബന്ധു പറഞ്ഞത് സത്യമാണ്. എന്നാല്‍ മുട്ട കുട്ടിയുടെ അച്ഛന്‍ തന്നെയാകും വച്ചതെന്ന് ഇതേ ബന്ധു തന്നെ പറഞ്ഞിരുന്നെന്നും ആന്റണി ടിജിന്‍ പറഞ്ഞു.
നേരത്തെ കുഞ്ഞിന്റെ കുടുംബത്തിന് അന്ധവിശ്വാസങ്ങളുള്ളതായി കുഞ്ഞിന്റെ അമ്മൂമ്മയുടെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ആന്റണി ടിജിനുമായി അടുത്തതിന് ശേഷമാണ് കുടുംബം അന്ധവിശ്വാസത്തിന് അടിപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. മുട്ടയില്‍ ആരോ കൂടോത്രം നടത്തിയിരുന്നു എന്നുള്‍പ്പെടെ കുഞ്ഞിന്റെ കുടുംബം വിശ്വസിച്ചിരുന്നതായി ബന്ധു പറഞ്ഞു. ആന്റണി ടിജിനാണ് ഈ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചത്. മുട്ടയുടേയും മറ്റും ചിത്രങ്ങള്‍ കുട്ടിയുടെ അമ്മ തനിക്ക് വാട്ട്സ്ആപ്പിലൂടെ അയച്ചതായി ബന്ധു കൂട്ടിച്ചേര്‍ത്തു.
Story Highlights: child attack, thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here