മണിച്ചിത്രത്താഴിലും അനിയത്തിപ്രാവിലും അതുല്യമായ പ്രകടനമാണ് ലളിത ചേച്ചി കാഴ്ചവച്ചത്; വിയോഗം മലയാള സിനിമയ്ക്ക് നഷ്ടമാണ് ;ഫാസിൽ

കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകൻ ഫാസിൽ. അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി. എനിക്കുള്ള വ്യക്തിപരമായ അഹങ്കാരം എന്താണെന്നു വച്ചാൽ, എന്റെ തന്നെ ഏറ്റവും മികച്ച സിനിമയെന്നു കരുതുന്ന മണിച്ചിത്രത്താഴിലും അനിയത്തിപ്രാവിലും അതുല്യമായ പ്രകടനമാണ് അവർ കാഴ്ച വച്ചത്. അവരുടെ വിയോഗം മലയാള സിനിമയ്ക്കു നഷ്ടമാണ്. ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയിരുന്ന അവർക്ക് മരണത്തിലൂടെ മോക്ഷം ലഭിക്കട്ടെയെന്നാണ് പ്രാർഥനയെന്നും ഫാസിൽ പ്രതികരിച്ചു.
Read Also : ‘ഓർമ’യിലേക്ക് മടക്കം; മലയാളത്തിന്റെ മഹാനടിക്ക് വിട ചൊല്ലി കൊച്ചി
ഫാസിലിന്റെ വാക്കുകൾ: ‘‘ലളിത ചേച്ചിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. ഡയാലിസിസ് ചെയ്യാൻ പറ്റില്ല. കരൾ മാറ്റി വയ്ക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ആശുപത്രിയിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന അവസ്ഥയായപ്പോഴാണ് വീട്ടിലേക്കു കൊണ്ടു വന്നത്. ആളുകളെ അവർക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു വിധത്തിൽ ഈ വിയോഗം ആശ്വാസകരമാണ്. അവർ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!.പലരും മരിക്കുമ്പോൾ അവർക്കു പകരം വയ്ക്കാൻ ആരുമില്ലെന്ന് പറയുന്നത് ലളിത ചേച്ചിയുെട കാര്യത്തിൽ അക്ഷരാർഥത്തിൽ ശരിയാണ്. അവർക്ക് എല്ലാ മോക്ഷവും കൊടുക്കട്ടെ.’’.
Story Highlights: fazil-remembering-kpac-lalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here