Advertisement

നിലപാടുകളും രാഷ്ട്രീയവും എക്കാലത്തും വിളിച്ചുപറഞ്ഞ വ്യക്തി; കെപിഎസി ലളിതയെക്കുറിച്ച് കെ കെ ശൈലജ

February 23, 2022
Google News 1 minute Read

സ്വന്തം നിലപാടുകളും രാഷ്ട്രീയവും ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തിയാണ് കെപിഎസി ലളിതയെന്ന് കെ കെ ശൈലജ എംഎല്‍എ. സ്വന്തം രാഷ്ട്രീയവും നിലപാടുമൊക്കെ പരസ്യമായി പറയാന്‍ കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മടിയാണ്. പക്ഷേ കെപിഎസി ലളിത അക്കാര്യം ആര്‍ജവത്തോടെ തുറന്നുപറഞ്ഞു. എക്കാലത്തും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയിരുന്ന നടിയാണ് വിടപറഞ്ഞതെന്നും കെ കെ ശൈലജ ട്വന്റിഫോറിനോട് പറഞ്ഞു.

വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലുമൊക്കെ വിശ്വസിക്കുന്നവരാണ് കലയെ സ്‌നേഹിക്കുന്നവരും സിനിമകള്‍ കാണുന്നവരും. അവരുടെ പെര്‍ഫോമന്‍സും കഴിവും ഒക്കെ കണ്ടാണ് നമ്മളെല്ലാം കലാംരംഗത്തുള്ളവരെ ഇഷ്ടപ്പെടുന്നത്. പക്ഷേ പലരും ഇന്നും അവരുടെ രാഷ്ട്രീയം വിളിച്ചുപറയാന്‍ മടിക്കും. അവരില്‍ നിന്ന് വ്യത്യസ്തയായി സ്വന്തം നിലപാടുകളും രാഷ്ട്രീയവും ധൈര്യപൂര്‍വം വിളിച്ചുപറഞ്ഞ വ്യക്തിയാണ് കെപിഎസി ലളിത. പക്ഷേ അതുകൊണ്ട് ആരും അവരിലെ കലാകാരിയെ തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാ രംഗത്തും അവര്‍ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. ഞാനുമായി പ്രത്യേക അടുപ്പമായിരുന്നു’. കെ കെ ശൈലജ പ്രതികരിച്ചു.

Read Also : നഷ്ടമായത് മലയാള സിനിമാ-നാടക വേദിയിലെ അതുല്യ പ്രതിഭയെ; കെപിഎസി ലളിതയെ കുറിച്ച് പ്രതിപക്ഷ നേതാവ്

അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അനുപമമാക്കിയ കലാകാരിയാണ് കെപിഎസി ലളിതയെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മിച്ചു. കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയാണവര്‍. കേരള സംഗീത നാടക അക്കാദമി അധ്യക്ഷയെന്ന നിലയിലും അവര്‍ പ്രവര്‍ത്തിച്ചു. രണ്ടോ മൂന്നോ തലമുറകള്‍ക്കൊപ്പം സഞ്ചരിച്ച അഭിനേത്രിയാണ് കെ.പി.എ.സി ലളിതയെന്ന് വി ഡി സതീശന്‍ ഓര്‍മിച്ചു.

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Story Highlights: kk shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here