Advertisement

പുറമെ ചിരിക്കുമ്പോഴും, ഉള്ളിൽ ലളിത ദുഃഖിതയായിരുന്നു : ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്

February 23, 2022
3 minutes Read
kpac lalitha led sorrowful life says sreekumaran thampi

അനശ്വര നടി കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് സഹോദരിയെയെന്ന് ശ്രീകുമാരൻ തമ്പി ട്വന്റിഫോറിനോട്. വളരെയധികം ദുഃഖം അനുഭവിച്ച സ്ത്രീ ആയിരുന്ന ലളിതയെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പുറമെ ചിരിക്കുമ്പോഴും, അഭിനയിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ദുഃഖിതയായിരുന്നു ലളിത. എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും ലളിത ശ്രീകുമാരൻ തമ്പിയോട് തുറന്ന് പറഞ്ഞിരുന്നു. ( kpac lalitha led sorrowful life says sreekumaran thampi )

‘സംവിധായകനും നടിയും തമ്മിലുള്ള ബന്ധമായിരുന്ന ഞങ്ങൾ തമ്മിൽ. ഞങ്ങൾ ഒരേ നാട്ടുകാരാണ്. ഓണാട്ടുകരക്കാരാണ് ഞങ്ങൾ. ലളിതയെ എനിക്ക് നല്ലത് പോലെ മനസിലാകുമായിരുന്നു. സഹോദരി മരിച്ച ദുഃഖമാണ് എനിക്ക്. കെപിഎസി ലളിതയെ പോലൊരു നടി ഇന്ത്യയിൽ ഇല്ല. മനോരമ, സുകുമാരി എന്നിവർ മാത്രമാണ് ലളിതയ്‌ക്കൊപ്പം എത്തിയത്- ശ്രീകുമാരൻ തമ്പി പറയുന്നു.

മൂന്ന് തവണ ദേശീയ പുരസ്‌കാര സമിതിയിൽ ഉണ്ടായിരുന്ന കാലത്ത്, ലളിത അഭിനയിക്കുന്ന സിനിമകൾ കാണുമ്പോൾ ബംഗാൾ, അസം എന്നിവിടെ നിന്ന് വരുന്ന ജ്യൂറി അംഗങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി ഓർക്കുന്നു. കെപിഎസി ലളിതെയെ കിട്ടിയെന്നതിൽ മലയാളികൾ ഭാഗ്യം ചെയ്തവരാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Read Also : ആദ്യം ഭരതന്റെയും ശ്രീവിദ്യയുടെ പ്രണയത്തിന് ദൂത് പോയി; പിന്നീട് ആ പ്രണയം ലളിതയെ തന്നെ തേടിയെത്തി; സിനിമയെ വെല്ലുന്ന ആ പ്രണയകഥ ഇങ്ങനെ

നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയപ്പോൾ ഒട്ടും നാടകീയതയില്ലാതെയാണ് കെപിഎസി ലളിത അഭിനയിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. സ്വാഭാവികതയായിരുന്നു കെപിഎസി ലളിതയുടെ മുഖമുദ്ര…ഇത്ര സ്വാഭാവികതയോടെ അഭിനയിക്കാൻ ഒരു നടിക്കും കഴിഞ്ഞിട്ടില്ലെന്നും, ഇനി അങ്ങനെയൊരു നടി ഉണ്ടാകുമെന്ന പ്രതീക്ഷയില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു….

ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ. രാവിലെ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശൂരിലും സംഗീത-നാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും.

മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാർത്ഥ പേര്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് കലാരംഗത്ത് സജീവമായത്. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് അവർ ചലച്ചിത്ര സംവിധായകൻ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. അടുത്ത കാലം വരെ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിരുന്നു.

Story Highlights: kpac lalitha led sorrowful life says sreekumaran thampi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top