‘കാലത്ത് ഞാന്‍ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നില്‍ക്കരുത്’; തീരാ നോവായി ആ വാക്കുകള്‍

കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് കലാകേരളം.’മനസ്സിനക്കരെ’ എന്ന ചിത്രത്തില്‍ കെപിഎസി ലളിത അഭിനയിച്ച് അനശ്വരമാക്കിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ നൊമ്പരപ്പെടുത്തുന്നത്.
പ്രിയകൂട്ടുകാരിയോട് വിട പറഞ്ഞ് മകനൊപ്പം അമേരിക്കയിലേക്ക് പോവാന്‍ ഒരുങ്ങുന്ന കുഞ്ഞുമറിയം മരണത്തെ കുറിച്ച് സംസാരിക്കുന്ന വാക്കുകള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. “കാലത്ത് ഞാന്‍ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നില്‍ക്കരുത്,” എന്ന് വിങ്ങിപ്പൊട്ടി കൊണ്ട് കൂട്ടുകാരിയെ പടിയിറക്കി വിടുകയാണ് കുഞ്ഞുമറിയം.
സന്ദേശം, മനസ്സിനക്കരെ, ഞാന്‍ പ്രകാശന്‍ മൂന്ന് കാലഘട്ടങ്ങളിലെ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍, ഇതുപോലെ ഇനിയും എത്രയോ കഥാപാത്രങ്ങളായി കെ പി എ സി ലളിതയെ വേണമായിരുന്നു സംവിധായകന്. അവരില്ലാതെ പുതിയൊരു സിനിമ ആലോചിക്കാന്‍പോലും പ്രയാസമാണെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒടുവിലായി സംവിധാനംചെയ്ത മകള്‍ എന്ന ചിത്രത്തിലും ലളിതയ്ക്കായി ഒരു കഥാപാത്രം മാറ്റിവച്ചിരുന്നു.
Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…
കെപിഎസി ലളിതയുടെ സിനിമ ജീവിതത്തിലെ രണ്ട് തിരിച്ചുവരവുകള്‍ക്ക് കാരണക്കാരനായത് സത്യന്‍ അന്തിക്കാട്. ഭരതനും ആയുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന നടിയെ നിര്‍ബന്ധിച്ച് തിരിച്ച് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരുകയായിരുന്നു. സത്യന്‍ അന്തിക്കാട് പറഞ്ഞതനുസരിച്ച് ഭരതന്‍ നിര്‍ബന്ധിച്ചപ്പോഴാണ് ലളിത ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. ഭരതന്റെ മരണശേഷവും സിനിമയില്‍നിന്ന് അവര്‍ വിട്ടു നിന്നു.
കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ട് പോവും. വീട്ടുവളപ്പിൽ വൈകിട്ട് അഞ്ച് മണിക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന കെ.പി.എ.സി ലളിത എറണാകുളം തൃപ്പുണിത്തുറയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. കെ.പി.എ.സി ലളിതയുടെ വിയോഗ വാർത്തയറിഞ്ഞ് സിനിമ മേഖലയിലെ നിരവധി പേരാണ് അർധരാത്രി തന്നെ ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്.
Story Highlights: kpaclalitha-unforgettable-movies-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here