Advertisement

മലയാള സിനിമയ്ക്ക് നഷ്ടമായത് കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെ: ര‍ഞ്ജി പണിക്ക‍ർ

February 23, 2022
1 minute Read

നടി കെപിഎസി ലളിതയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടൻ രഞ്ജി പണിക്കർ. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിതയെന്നും, അവ‍ർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ലെന്നും ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു. താൻ എഴുതിയ ആദ്യ സിനിമയിലടക്കം ലളിത അഭിനയിച്ചതും അദ്ദേഹം ഓ‍ർമ്മിച്ചു.

‘കാലം കണ്ട ഏറ്റവും മികച്ച അഭിനേത്രികളിലൊരാളെയാണ് സിനിമയ്ക്ക് നഷ്ടമായത്. കെപിഎസി ലളിതയ്ക്ക് തുല്യം കെപിഎസി ലളിത മാത്രം. വ്യക്തിപരമായും നടി എന്ന നിലയിലും മലയാള സിനിമയ്ക്കും മലയാളി പ്രേഷകർക്കും ഇത് തീരാനഷ്ടമാണ്. ഹൃദയം കൊണ്ട് അടുപ്പം തോന്നിക്കുന്ന വ്യക്തിയാണ് കെപിഎസി ലളിത. അവ‍ർക്ക് പകരം ഒരാൾ എന്നത് ഇനി സംഭവിക്കില്ല’ ര‍ഞ്ജി പണിക്ക‍ർ പറഞ്ഞു.

Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…

തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അസുഖം മൂലം ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550-ലധികം സിനിമകളില്‍ അഭിനയിച്ചു. 1969-ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്റെ ‘കൂട്ടുകുടുംബ’മാണ് ആദ്യചിത്രം.

Story Highlights: renjipaniker-remembers-kpaclalitha-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top