സൂര്യകുമാർ യാദവിനു പരുക്ക്; ശ്രീലങ്കൻ പരമ്പരയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ശ്രീലങ്കക്കെതിരെ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കയ്യിൽ പരുക്കേറ്റതാണ് സൂര്യകുമാർ യാദവിനു തിരിച്ചടിയായത്. പരമ്പരയ്ക്ക് മുൻപ് ലക്നൗവിൽ നടന്ന പരിശീലന സെഷനിൽ പങ്കെടുത്തിരുന്നെങ്കിലും താരം മാച്ച് ഫിറ്റല്ല എന്നാണ് വിവരം. വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ തകർപ്പൻ പ്രകടനം നടത്തിയ സൂര്യകുമാർ യാദവ് പരമ്പരയിലെ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. (suyakumar yadav injury srilanka)
വിൻഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരുക്കേറ്റ ഇന്ത്യൻ പേസർ ദീപക് ചഹാറും ശ്രീലങ്കൻ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. തുടയ്ക്ക് പരുക്കേറ്റ ചഹാറിന് 6 ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. താരം ഐപിഎലിലൂടെ തിരികെയെത്തും.
Read Also : അവിഷ്ക ഫെർണാണ്ടോയും ഭാനുക രാജപക്സയും കളിക്കില്ല; ഇന്ത്യക്കെതിരായ ശ്രീലങ്കൻ ടി-20 ടീമിനെ പ്രഖ്യാപിച്ചു
പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംപിടിച്ചിരുന്നു. ഫോമിലല്ലാത്ത വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനയെയും ചേതേശ്വര്‍ പൂജാരയെയും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കി. പരുക്കേറ്റ കെഎല്‍ രാഹുല്‍ രണ്ടു ടീമിലുമില്ല. ടെസ്റ്റ് ടീമില്‍ പുതുമുഖമായ സൗരഭ് കുമാര്‍ ഇടംപിടിച്ചു. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
മുന്‍ നായകന് വിരാട് കോലി, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് എന്നിവര്‍ക്ക് ടി-20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പരുക്കേറ്റ് പുറത്തിരിക്കുന്ന രവീന്ദ്ര ജഡേജ ടി-20 ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ് രണ്ട് ടീമുകളിലും ഇടംപിടിച്ചു.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി 24നാണ് ആരംഭിക്കുന്നത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി-20 പരമ്പരയ്ക്ക് പിന്നാലെ രണ്ടു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പരയും നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങളും.
ഫെബ്രുവരി 24ന് ലക്നൗവിലാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടും മൂന്നും മത്സരങ്ങള്‍ ഫെബ്രുവരി 26, 27 തീയതികളിലായി ധരംശാലയിലും അരങ്ങേറും. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മാര്‍ച്ച് നാലു മുതല്‍ എട്ടു വരെ മൊഹാലിയിലാണ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12 മുതല്‍ 16 വരെ ബംഗളൂരുവിലും നടക്കും.
Story Highlights: suyakumar yadav injury srilanka series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here