Advertisement

രണ്ടു മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

February 23, 2022
0 minutes Read

സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉത്പാദന വ്യവസായം (മദ്യ ഉത്പാദനവും സ്പിരിറ്റ് വാറ്റലും ശുദ്ധീകരണവും ഉള്‍പ്പെടെ) തൊഴിലാളികളുടെയും അലുമിനിയം ആന്‍ഡ് ടിന്‍ പ്രോഡക്ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്.
സംസ്ഥാനത്ത് മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളില്‍പ്പെട്ട 87 ഓളം തൊഴില്‍ മേഖലകളിലാണ് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളത്. മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരുന്നു. തൊഴിലുടമ തൊഴിലാളി സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന മിനിമം വേജ് അഡൈ്വസറി ബോര്‍ഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാര്‍ശ കൈമാറുന്നത്.
സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള എല്ലാ തൊഴില്‍ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ലേബര്‍ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top